ETV Bharat / state

മലപ്പുറം ചെമ്മാട് വ്യാപാര സ്ഥാപനത്തില്‍ വൻ തീപിടിത്തം; ആളപായമില്ല - Fire accident in Malappuram - FIRE ACCIDENT IN MALAPPURAM

ചെമ്മാട് കോഴിക്കോട് റോഡില്‍ പഴയ ബസ്റ്റാന്‍റിന് സമീപം വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം.

FIRE ACCIDENT IN CHEMMAD  COMMERCIAL BUILDING CHEMMAD FIRE  ചെമ്മാട് തീപിടിത്തം  മലപ്പുറം വ്യാപാര സ്ഥാപനം തീപിടിത്തം
Fire broke out in commercial building in Malappuram (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 1, 2024, 2:41 PM IST

Updated : Sep 1, 2024, 5:21 PM IST

തീപിടിത്തത്തിന്‍റെ ദൃശ്യങ്ങള്‍ (ETV Bharat)

മലപ്പുറം : ചെമ്മാട് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. കോഴിക്കോട് ചെമ്മാട് റോഡിലെ മൈക്കോ മാളിലാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട്സ് കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

തുടർന്ന് സമീപത്തെ കടകളിലേക്കും തീ പടരുകയായിരുന്നു. അല്‍താജ് എന്ന ഫ്രോസണ്‍ ചിക്കന്‍ സ്ഥാപനവും നട്‌സും മിഠായികളും വില്‍ക്കുന്ന മറ്റൊരു സ്ഥാപനവും കത്തിനശിച്ചു. ഷോട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

തീ കണ്ടയുടനെ ജീവനക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല. ഞായറാഴ്‌ചയായതിനാല്‍ മിക്ക കടകളും അവധിയായിരുന്നത് ദുരന്തത്തിന്‍റെ ആഘാതം കുറച്ചു. ആള്‍തിരക്ക് കുറവായതിനാല്‍ കടകളില്‍ ഉണ്ടായിരുന്ന ആളുകളെ അതിവേഗത്തില്‍ മാറ്റാനും സാധിച്ചു.

ന​ഗരമധ്യത്തിൽ നിരവധി കടകളുള്ള ഭാ​ഗത്താണ് തീപിടിത്തം ഉണ്ടായ കെട്ടിടം. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരുടെയും ഫയർഫോഴ്‌സിന്‍റെയും പൊലീസിന്‍റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കെട്ടിടത്തിൽ പടർന്നു പിടിച്ച തീ നിയന്ത്രണ വിധേയമായത്.

Also Read : പാചകം ചെയ്യുന്നതിനിടയിർ തീപിടിത്തം; രാമനാട്ടുകരയിൽ ഹോട്ടൽ കത്തി നശിച്ചു

Last Updated : Sep 1, 2024, 5:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.