ETV Bharat / state

അടുപ്പില്‍ നിന്ന് തീപടര്‍ന്നു; നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ തീപിടിത്തം - FIRE AT SHED IN BALUSSERY - FIRE AT SHED IN BALUSSERY

ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. തീപിടിത്തത്തിൽ ഷെഡ് പൂർണമായും കത്തിനശിച്ചു. വീട്ടുപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല.

BALUSSERY FIRE ACCIDENT  ബാലുശേരി തീപിടിത്തം  ബാലുശേരിയിൽ ഷെഡിൽ തീപിടിത്തം  FIRE ACCIDENT IN BALUSSERY
Fire at Shed in Balussery (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 26, 2024, 6:20 PM IST

കോഴിക്കോട് : ബാലുശേരിയില്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡിൽ തീപിടിത്തം. ബാലുശേരി കാട്ടാംവള്ളി സ്വദേശി രവീന്ദ്രന്‍റെ പുതിയതായി നിര്‍മിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ അടുപ്പില്‍ നിന്നും ഷെഡിലേക്ക് തീ പടരുകയായിരുന്നു.

പുതിയ വീടിന്‍റെ നിര്‍മാണം നടക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വീട്ടുസാധങ്ങൾ സൂക്ഷിച്ചിരുന്നതും ഷെഡിലാണ്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

നരിക്കുനി അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷെഡ് പൂർണമായും കത്തി നശിച്ചു. ഷെഡിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്‌ജ്, മിക്‌സി, കട്ടില്‍, മേശ തുടങ്ങിയ വീട്ടുപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്.

Also Read: കൊച്ചുവേളിയിൽ വൻ തീപിടിത്തം ; അഗ്നിബാധ പ്ലാസ്റ്റിക് കംപ്രഷന്‍ യൂണിറ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.