മനില [ഫിലിപ്പീൻസ്]: ഫിലിപ്പീൻസിലെ മനിലയിലെ ബിനോണ്ടോയിലുണ്ടായ തീപിടിത്തത്തിൽ 11 പേർക്ക് ദാരുണാന്ത്യം. മേഖലയിലെ കാർവാജൽ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മനില ബ്യൂറോ ഓഫ് ഫയർ പ്രൊട്ടക്ഷനിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് കെട്ടിടത്തിന്‍റെ നാലാം നിലയിലെ കാൻ്റീനിൽ രാവിലെ 7:20നാണ് തീപിടിത്തമുണ്ടായതെന്ന് ഡെയ്‌ലി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു.
ഗ്യാസ് ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ടര മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും ഉറപ്പ് വരുത്തുന്നതിനായി മനില സോഷ്യൽ വെൽഫെയർ ആൻഡ് ഡെവലപ്‌മെൻ്റ് ടീമിനെ വിന്യസിച്ചതായി മനില മേയർ ഹണി ലക്കുന അറിയിച്ചു.
Also Read: ഡല്‍ഹി ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം; 4 പേര്‍ക്ക് പരിക്ക്