തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയും മറ്റ് കമ്മിഷൻ അംഗങ്ങളും നാളെ (08-12-2025) കേരളത്തിലെത്തും. പതിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് തയാറാക്കുന്നതാനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രയുടെ ഭാഗമായാണ് കേരള സന്ദര്‍ശനം. കമ്മിഷന്‍ അംഗങ്ങള്‍ മൂന്ന് ദിവസം കേരളത്തില്‍ തങ്ങും.
നാളെ ഉച്ചയോടെ കൊച്ചിയിലെത്തുന്ന സംഘത്തെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. ധനകാര്യ കമ്മിഷന് മുമ്പാകെ കേരളത്തിന്‍റെ ആവശ്യങ്ങൾ അവതരിപ്പിക്കാനും അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ മുന്നൊരുക്കങ്ങള്‍ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അഞ്ച് വർഷ കാലായളവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട ഭരണഘടനപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച തീർപ്പുകൾ നിശ്ചയിക്കുകയാണ് ധനകാര്യ കമ്മിഷന്‍റെ ചുമതല. 2026 ഏപ്രിൽ ഒന്നുമുതലാണ് കമ്മിഷന്റെ ശുപാർശ പ്രകാരമുള്ള ധന വിഹിതങ്ങൾ കേരളത്തിനും ലഭ്യമായി തുടങ്ങുക.
അതേസമയം, 2024 സംസ്ഥാന ബജറ്റ് ജനുവരി 24 ന് സഭയില്‍ അവതരിപ്പിക്കും. ജനുവരി മൂന്നാം വാരത്തിൽ ഗവർണറുടെ നയ പ്രഖ്യാപനത്തോടെ നിയമസഭ സമ്മേളനം തുടങ്ങുക. ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ അഞ്ചാമത്തെ ബജറ്റാണിത്.
2025 ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും അത് കഴിഞ്ഞ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമെല്ലാം മുന്നിൽ കണ്ടാവും ഇത്തവണത്തെ ബജറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമ പെൻഷന്‍ അടക്കമുള്ള മേഖലയില്‍ ഇത്തവണ ജനപ്രിയ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.