ETV Bharat / state

ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിൻ്റെ മൃതദേഹം കണ്ടെത്തി - YOUTH DROWNED TO DEATH IN KOZHIKODE

കുന്നത്ത് പാലത്തിന് സമീപത്തെ ബണ്ടിനോട് ചേർന്ന് ഫോൺ ചെയ്‌തു നിൽക്കുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു.

author img

By ETV Bharat Kerala Team

Published : Jun 28, 2024, 9:44 AM IST

പുഴയിൽ വീണ് യുവാവ് മരിച്ചു  YOUTH DEAD BODY FOUND IN KOZHIKODE  DROWNED TO DEATH  കോഴിക്കോട് യുവാവ് മുങ്ങി മരിച്ചു
Youth drowned to death in kozhikode (ETV Bharat)

കോഴിക്കോട്: ഒളവണ്ണയ്ക്ക് സമീപം കുന്നത്ത് പാലത്ത് മാമ്പുഴയിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുന്നത്ത് പാലം നെല്ലുളി വീട്ടിൽ രതീഷ് (47) ആണ് മരിച്ചത്. മീഞ്ചന്ത ഫയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവ് കാൽവഴുതി വീണതെന്ന് സംശയിക്കുന്ന മാമ്പുഴയുടെ ബണ്ടിന് സമീപത്ത് നിന്നാണ് മൃതദേഹം ഫയർ യൂണിറ്റ് കണ്ടെത്തിയത്. വ്യാഴാഴ്‌ച (ജൂൺ 27) ഉച്ചയ്‌ക്ക് ഒരു മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കുന്നത്ത് പാലത്തിന് സമീപത്തെ ബണ്ടിനോട് ചേർന്ന് ഫോൺ ചെയ്‌തു നിൽക്കുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർ യൂണിറ്റും പന്തീരാങ്കാവ് പോലീസും സ്ഥലത്തെത്തി. മാമ്പുഴയിൽ വലിയ കുത്തൊഴുക്ക് ഉണ്ടായിരുന്നെങ്കിലും ബണ്ടിന് സമീപത്ത് നിന്നുതന്നെ ഫയർ യൂണിറ്റ് അംഗങ്ങളുടെ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.

Also Read: മീൻ പിടിക്കുന്നതിനിടയിൽ തോണി മറിഞ്ഞു യുവാവ് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.