ETV Bharat / state

13 ഭാഷകളറിയാം, പഠനത്തിലും സംഗീതത്തിലും മികവ് ; ഉള്‍ക്കാഴ്‌ചയാല്‍ ഉയരങ്ങളിലേക്ക് ഫാത്തിമ അന്‍ഷി

author img

By ETV Bharat Kerala Team

Published : Feb 8, 2024, 3:43 PM IST

13 ഭാഷകള്‍ സംസാരിക്കുന്ന മിടുക്കി. പഠനത്തിലും കലയിലും ഒന്നാമത്. സിവില്‍ സര്‍വീസ് ഓഫിസര്‍ ആകണമെന്ന് ലക്ഷ്യം. പരിമിതികള്‍ക്ക് ഫാത്തിമ അന്‍ഷിയെ സ്‌പര്‍ശിക്കാനാകില്ല. ആത്‌മവിശ്വാസം കൊണ്ട് പടപൊരുതുകയാണ് അവള്‍.

National award winner Fathima Anshi  Fathima Anshi Blind student  ഫാത്തിമ അന്‍ഷി  തിരുവനന്തപുരം  അന്ധതയെ തോല്‍പ്പിച്ച് ഫാത്തിമഅന്‍ഷി
fathima-anshi-thiruvananthapuram-university-college-blind-student
ആത്‌മവിശ്വാസത്തിന്‍റെ കരുത്തില്‍ ഫാത്തിമ അന്‍ഷി

തിരുവനന്തപുരം : 'പരിമിതി ഓര്‍ത്ത് സങ്കടപ്പെടാൻ സമയമില്ല, ഞാൻ ഭിന്നശേഷിക്കാരിയാണെന്ന ചിന്ത എനിക്കില്ല, പിന്നെന്തിന് സങ്കടപ്പെടണം'-ജന്മനായുള്ള പൂർണ അന്ധതയെ തോല്‍പ്പിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർഥി ഫാത്തിമ അൻഷിയുടെ വാക്കുകളാണിത് (Fathima Anshi Thiruvananthapuram University College). ഈ ആത്മവിശ്വാസത്തിന്‍റെ കരുത്തില്‍ നിരവധി നേട്ടങ്ങളാണ് ഫാത്തിമ കയ്യടക്കിയത്. കലാ മത്സരങ്ങളിലെ സംസ്ഥാന ജേതാവിൽ തുടങ്ങി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ ശ്രേഷ്‌ഠ ദിവ്യ ബാലിക പുരസ്‌കാരത്തിൽ വരെ അതെത്തി നിൽക്കുന്നു. ഇതിനിടെ പഠനത്തിലും ഉയർന്ന വിജയങ്ങൾ.

വിഡ്ഢികളുടെ നിഖണ്ഡുവിലാണ് അസാധ്യം എന്ന വാക്കിന് സ്ഥാനം, പോരാളിയായ നെപ്പോളിയന്‍റെ ഈ വാക്കുകൾ ചേർത്തുവച്ചാണ് ഫാത്തിമ അൻഷി മുന്നോട്ട് പോകുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ എടപ്പറ്റയിൽ നിന്നും തുടങ്ങിയ ആ യാത്ര കലാമത്സരങ്ങളിലെ സംസ്ഥാന പ്രതിഭ, കേരള സർക്കാരിന്‍റെ പ്രഥമ ഉജ്ജ്വല ബാല്യ അവാർഡ് ജേതാവ് എന്നിവയിൽ തുടങ്ങി തിരുവനന്തപുരം ജില്ലയുടെ പിഡബ്ല്യുഡി വോട്ടേഴ്‌സ് ഐക്കണ്‍ അംഗീകാരത്തില്‍ വരെ എത്തി നിൽക്കുന്നു. ഇതിനിടെ 2022ൽ രാഷ്ട്രപതിയിൽ നിന്നും കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ ശ്രേഷ്‌ഠ ദിവ്യ ബാലിക പുരസ്‌കാരവും ഏറ്റുവാങ്ങി മലയാളികൾക്കും അഭിമാനമായി (National award winner Fathima Anshi).

ടെക്നോളജിയുടെ സഹായത്തോടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ 13 ഭാഷകൾ അനായാസം ഫാത്തിമ കൈകാര്യം ചെയ്യും. കീ ബോർഡിലും സംഗീതത്തിലും മികവ് തെളിയിച്ചു. സ്ക്രൈബിന്‍റെ സഹായം കൂടാതെ പരീക്ഷകളും എഴുതും. എളുപ്പമായിരുന്നില്ല ഈ യാത്ര. പലപ്പോഴും തളർന്നുപോകുമെന്ന് കരുതി. പക്ഷെ മകളുടെ തീരുമാനങ്ങൾക്ക് പിന്തുണയുമായി പിതാവ് അബ്‌ദുൽ ബാരിയും മാതാവ് ഷംലയും കൂടെയുള്ളതിനാൽ യാത്ര മുന്നോട്ട് തന്നെയാണ്.

ഇല്ലായ്‌മകൾ പറഞ്ഞ് മാറി നിൽക്കാൻ സമയമില്ല. സിവിൽ സർവീസാണ് ലക്ഷ്യം. എന്ത് പ്രതിസന്ധികൾ ഉണ്ടായാലും മുന്നോട്ട് പോകും. ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി മാറുകെയന്നതാണ് ഫാത്തിമ അൻഷിയുടെ ലക്ഷ്യം. ഉറച്ച കാൽവയ്‌പ്പുകളും അതിനേക്കാൾ ഉറച്ച തീരുമാനങ്ങളുമായിട്ടുമാണ് ഈ യാത്ര.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.