കോട്ടയം : ക്രൈസ്‌തവ സ്ഥാപനങ്ങളിൽ പ്രാർഥന സ്ഥലം ആവശ്യപ്പെടാൻ ഭരണഘടനപരമായി പരിശോധിച്ചാൽ അവകാശമില്ലെന്ന് അഭിപ്രായവുമായി ഫാദർ ജേക്കബ് വെള്ളമരുതുങ്കൽ. മൂവാറ്റുപുഴ കോളജിൽ അരങ്ങേറിയത് അത്തരത്തിലുള്ള ഒരു അവകാശ ലംഘനമാണ്. മതന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും മതത്തെ പരിചയപ്പെടുത്താനും അനുവദിക്കുന്നുണ്ട്.
എന്നാൽ മറ്റൊരു വിഭാഗത്തിന്‍റെ സ്ഥാപനങ്ങളിൽ പ്രാർഥന സ്ഥലം ആവശ്യപ്പെടുന്നത് ശരിയല്ല. മൂവാറ്റുപുഴയിൽ ആവശ്യപ്പെട്ട വിഭാഗത്തിന് ഭൂരിപക്ഷമുള്ള പല സ്ഥലങ്ങളിലും ഇത്തരം ആവശ്യങ്ങൾ വരാറുണ്ട്. അത് അനുവദിക്കാൻ കഴിയില്ല. ഹിന്ദു ക്രൈസ്‌തവ വിഭാഗങ്ങൾ ഇത്തരത്തിലുള്ള ആവശ്യം ഇതര മതസ്ഥരുടെ സ്ഥാപനങ്ങളിൽ ഉന്നയിക്കാറില്ല.
ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യം മറികടന്നു കൊണ്ടുള്ള നീക്കങ്ങൾ ശരിയല്ലെന്ന് കെസിബിസി ടെമ്പറൻസ് കമ്മിഷൻ ഡയറക്‌ടർ ഫാദർ ജേക്കബ് വെള്ളമരുതുങ്കൽ പറഞ്ഞു. അവരുടെ ആവശ്യം സാധ്യമല്ലെന്ന് വ്യക്തമാക്കിയതോടെ പ്രശ്‌നം അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി സി ജോർജ് അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത ആളാണ്. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രബോധകൻ എന്ന് ജോർജിനെ വിശേഷിപ്പിച്ചതിനെക്കുറിച്ച് മറുപടി പറയുകയായിരുന്നു ഫാദർ ജേക്കബ് വെള്ളമരുതുങ്കൽ.