ഇടുക്കി: ഇടുക്കി താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്‍റെ ജപ്‌തി നടപടികൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിൽപ് സമരം നടത്തി(Farmers Strick Against Bank Idukki ). ജപ്‌തി -ലേല വിരുദ്ധ സമിതിയുടെയും ഇൻഡിപെൻഡന്‍റ് ഭാരതീയ കിസാൻ സഭയുടെയും നേതൃത്വത്തിൽ കട്ടപ്പനയിലുള്ള ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്‍റെ മുൻപിലാണ് കർഷകര്‍ നിൽപ്പ് സമരം നടത്തിയത്. ബാങ്കിന്‍റെ ജപ്‌തി ലേല നടപടികൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത കൺവീനർ ജോർജ് കോയിക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. ജപ്‌തി നടപടികൾ നിർത്തി വച്ചില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് സമിതിയുടെ തീരുമാനം. ജപ്‌തി വിരുദ്ധ സമിതി ജില്ലാ പ്രസി. രാജു സേവ്യർ, രക്ഷാധികാരി എൻ വിനോദ് കുമാർ, അപ്പച്ചൻ ഇരുവേലിൽ, സി ബി ശശീന്ദ്രൻ, പി എ ജോണി, എം എസ് ചിന്താമണി, വിൽസൻ അത്തിക്കൽ, ഷീബ ബിജു, എം ബി രാജശേഖരൻ തുടങ്ങിയവർ നിൽപ്പ് സമരത്തിന് നേതൃത്വം നൽകി.
ജപ്‌തിക്കെതിരെ കര്‍ഷകരുടെ സമരം; കട്ടപ്പനയിൽ കാർഷിക ഗ്രാമവികസന ബാങ്കിനെതിരെ നിൽപ് സമരവുമായി കര്‍ഷകര്‍ - ബാങ്കിനെതിരെ കർഷകരുടെ സമരം
ബാങ്കിന്‍റെ ജപ്‌തി നടപടികൾ ഉപേക്ഷിക്കണമെന്ന് കർഷകര്‍
Published : Feb 28, 2024, 4:06 PM IST