ETV Bharat / state

കനോലി കനാലിൽ കൃഷി ചെയ്‌തിരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി; അഞ്ചര ലക്ഷത്തിലധികം നഷ്‌ടം - Farmed Fish Died In Connolly Canal - FARMED FISH DIED IN CONNOLLY CANAL

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച മത്സ്യ കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്

കനോലി കനാലിൽ കൂടുകെട്ടി കൃഷി ചെയ്‌തിരുന്ന മത്സ്യങ്ങൾ ചത്തുപൊന്തി
Number Of Farmed Fish Have Died In The Thrissur Canoli Canal (ETV Bharat)
author img

By ETV Bharat Kerala Team

Published : May 30, 2024, 8:16 AM IST

കര്‍ഷകന്‍ പ്രതികരിക്കുന്നു (ETV Bharat)

തൃശൂർ : മതിലകം തൃപ്പേക്കുളത്ത് കനോലി കനാലിൽ കൂടുകെട്ടി കൃഷി ചെയ്‌തിരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി. ഫിഷറീസ് വകുപ്പിന്‍റെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച മത്സ്യ കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് മതിലകം സ്വദേശി ഏക്കണ്ടി വീട്ടിൽ ഖദീജാബി മാഹിൻ ഫിഷറീസ് വകുപ്പിന്‍റെ സഹകരണത്തോടെ അഞ്ചര ലക്ഷത്തോളം രൂപ ചെലവിട്ട് മത്സ്യകൃഷി ആരംഭിച്ചത്. രണ്ടായിരം കളാഞ്ചി, ആയിരം കരിമീൻ കുഞ്ഞുങ്ങളെയുമാണ് പുഴയിൽ കൂടുകെട്ടി വളർത്തിയിരുന്നത്. ഇതിൽ പകുതിയിലധികം ചത്തതായി വീട്ടുകാർ പറഞ്ഞു.

കനത്ത മഴയിൽ കനോലി കനാലിൽ വെള്ളത്തിന്‍റെ കുത്തൊഴുക്ക് കൂടിയതും, മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിയെത്തിയതും മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായതായി പറയുന്നു. ലക്ഷങ്ങളുടെ നഷ്‌ടമാണ് കർഷകന് വന്നിട്ടുള്ളത്. വാർഡ് മെമ്പർ ഒ എ ജെൻട്രിൻ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Also Read : പെരിയാറിന് പിന്നാലെ മരടിലെ കായലിലും മത്സ്യങ്ങൾ ചത്തു പൊങ്ങി; സാംപിൾ ശേഖരിച്ച് ഫിഷറീസ് ഉദ്യോഗസ്ഥരും കുഫോസ് സംഘവും - Fish Died In Backwater

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.