ETV Bharat / state

കൊച്ചി വാട്ടര്‍ മെട്രോ; 4 ടെര്‍മിനലുകളുടെ ഉദ്‌ഘാടനം നാളെ, പുതിയ റൂട്ടുകളിലേക്കുള്ള യാത്ര നിരക്കുകള്‍ പ്രഖ്യാപിച്ചു

വാട്ടര്‍ മെട്രോയുടെ പുതിയ റൂട്ടുകളിലേക്കുള്ള യാത്ര നിരക്കുകള്‍ പ്രഖ്യാപിച്ചു. 20 രൂപ മുതല്‍ 40 രൂപ വരെയാണ് വിവിധയിടങ്ങളിലേക്കുള്ള നിരക്ക്. പുതിയ ടെര്‍മിനലുകളുടെ ഉദ്‌ഘാടനം നാളെ വൈകിട്ട് ഏലൂരില്‍.

Fares Announced For Water Metro  Kochi Water Metro  Water Metro Inauguration  Kerala CM Pinarayi Vijayan
Inauguration Of Terminals Of Kochi Water Metro Tomorrow
author img

By ETV Bharat Kerala Team

Published : Mar 13, 2024, 10:14 PM IST

എറണാകുളം: കൊച്ചി വാട്ടർ മെട്രോ നാളെ ഉദ്ഘാടനം ചെയ്യുന്ന പുതിയ രണ്ട് റൂട്ടുകളിലേക്കുള്ള യാത്ര നിരക്കുകൾ പ്രഖ്യാപിച്ചു. ചുരുങ്ങിയത് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൊച്ചി വാട്ടർ മെട്രോയുടെ മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകളാണ് നാളെ (മാര്‍ച്ച് 14) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുക.

വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ കൊച്ചി വാട്ടർ മെട്രേയ്ക്ക് ഒമ്പത് ടെർമിനലുകളിലായി അഞ്ച് റൂട്ടിലേക്കാണ് കൊച്ചി വാട്ടർ മെട്രോയെത്തുന്നത്.

സർവീസ് ആരംഭിച്ച് 10 മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിലായി 17.30 ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തത്. ഉദ്‌ഘാടനത്തിന് പിന്നാലെ ഞായറാഴ്‌ച (മാർച്ച് 17) രാവിലെ മുതൽ കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് വ്യാപിക്കും.

നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൽഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്‌ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി ലക്ഷ്യമിടുന്നത് പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തുന്ന രാജ്യത്തെ ഏറ്റവും വിപുലമായ ബോട്ട് സർവീസാണ്.

രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ കൂടിയാണ് കൊച്ചി വാട്ടർ മെട്രോ സർവീസ്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും 50 പേർക്ക് ഇരിക്കാൻ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി ഒരുങ്ങുന്നത്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിമെന്ന പുതുമയും ഈ ബോട്ടുകൾക്കുണ്ട്.

പശ്ചിമ കൊച്ചിയിൽ നിന്നും വൈപ്പിൻ ദ്വീപുകളിൽ നിന്നും സുരക്ഷിതമായി നഗരത്തിൽ വേഗത്തിൽ എത്തിച്ചേരാനും നഗരത്തിൽ നിന്നും കൊച്ചിയുടെ വിവിധ മേഖലകളിലേക്ക് തടസങ്ങളില്ലാത്ത യാത്ര ചെയ്യുന്നതിനുമാണ് വാട്ടർ മെട്രോ അവസരമൊരുക്കുന്നത്. യാത്രകാര്‍ക്ക് ധരിക്കാനുള്ള ലൈഫ് ജാക്കറ്റും ബോട്ടിലുണ്ട്. പൂര്‍ണമായും ശീതികരിച്ച ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്‌ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്ര ചെയ്യാം. 100 ശതമാനം പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും സവിശേഷതയാണ്. കൊച്ചിയുടെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും അനന്ത സാധ്യതകളാണ് വാട്ടർ മെട്രോ തുറന്നിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.