എറണാകുളം: എറണാകുളം മണ്ഡലത്തിലെ വൈപ്പിൻ സന്തോക്രൂസ് ഹൈസ്‌കൂൾ 132-ാം ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി. തങ്കമ്മയെന്ന വോട്ടർ തിരിച്ചറിയൽ രേഖകളുമായി വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ വോട്ട് മറ്റാരോ ചെയ്‌തതായി അറിഞ്ഞത്. തൻ്റെ പേരിൽ കളള വോട്ട് ചെയ്‌തത് ആരാണന്ന് കണ്ടെത്തണമെന്ന് തങ്കമ്മ ആവശ്യപ്പെട്ടു. പോസ്‌റ്റൽ വോട്ട് ചെയ്യാൻ ഉള്ള അനുവാദം തനിക്ക് ലഭിച്ചുവെന്നും അവർ പറഞ്ഞു.
കേരളത്തിലെ ഒരു പ്രമുഖ ലോക്‌സഭാ മണ്ഡലമാണ് എറണാകുളം. 2019 മുതൽ ഹൈബി ഈഡനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ (യുഡിഎഫ്), കെ ജെ ഷൈൻ (എൽഡിഎഫ്), ഡോ. കെ എസ് രാധാകൃഷ്‌ണൻ (എൻഡിഎ) എന്നിവർ തമ്മിലാണ് പോരാട്ടം.
അതേസമയം അടൂരിലെ തെങ്ങമം സ്‌കൂളിലെ 134 ആം നമ്പർ ബൂത്തിലും കള്ളവോട്ട് ചെയ്‌തതായി പരാതി ഉയർന്നു. ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്‌തതെന്നാണ് പരാതി. കള്ളവോട്ട് ആരോപണം ശരിവെക്കുന്ന സംഭവമാണ് അടൂരിലെതെന്ന് ആന്‍റോ ആന്‍റണി ആരോപിച്ചു. വ്യാജ ഐ ഡി കാർഡ് ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : പത്തനംതിട്ടയിലെ കള്ള വോട്ട്; പോളിങ് ഓഫീസര്‍മാരുൾപ്പെടെ 3 പേർക്ക് സസ്പെൻഷൻ