ETV Bharat / state

കെഎസ് ഹരിഹരന്‍റെ വീടിനുനേരെയുണ്ടായ ആക്രമണം : കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെ കേസ് - KS HARIHARANS HOME ATTACKED

കെ.എസ് ഹരിഹരന്‍റെ വീടിനുനേരെ സ്‌ഫോടകവസ്‌തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ തിരിച്ചറിയുന്ന മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

RMP LEADER K S HARIHARAN  ATTACK AGAINST KS HARIHARAN HOME  ഹരിഹരന്‍റെ വീടിന് നേരെ ആക്രമണം  കെ എസ് ഹരിഹരൻ വിവാദ പരാമർശം
Explosive Device Thrown At The House Of RMP Leader K.S Hariharan (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 13, 2024, 10:09 AM IST

കോഴിക്കോട് : ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ വീടിനുനേരെ സ്‌ഫോടകവസ്‌തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നും സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കെ.എസ് ഹരിഹരൻ പറഞ്ഞു. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്തുകണ്ട കാര്‍ വടകര രജിസ്‌ട്രേഷനിലുള്ളതാണ്. എന്നാൽ ഈ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകും.

മാപ്പ് പറഞ്ഞാൽ തീരില്ലെന്ന സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്‍റെ പ്രസ്‌താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു. ലളിതമായ ഖേദപ്രകടനത്തില്‍ ഇത് അവസാനിക്കില്ലെന്ന് ഇന്നലെ തന്നെ പി.മോഹനൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാത്രി 8:15 ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ അക്രമികള്‍ സ്ഫോടക വസ്‌തു എറിഞ്ഞത്.

സ്ഫോടകവസ്‌തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. സ്ഫോടനം നടന്ന് അല്‍പസമയത്തിനകം ഇത് ചെയ്‌തവര്‍ തന്നെ തിരികെ വന്ന് അവശിഷ്‌ടങ്ങള്‍ വാരിയെടുത്ത് കൊണ്ടുപോയതായും ഹരിഹരൻ വെളിപ്പെടുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. എക്സ്പ്ലോസീവ് സബ്‌സറ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരമാണ് കേസ്. അതേസമയം കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് പുലർച്ചെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. മാരകമായ സ്ഫോടക വസ്‌തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സാമ്പിള്‍ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.

അതേസമയം സ്‌ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, സിപിഎം നേതാവ് കെകെ ശൈലജ എന്നിവരുടെ പേര് സൂചിപ്പിച്ചുകൊണ്ട് നടത്തിയ അധിക്ഷേപ പരാമര്‍ശമാണ് വിവാദമായത്. പ്രസ്‌താവന വിവാദമായതോടെ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വലിയ പ്രതിഷേധമാണ് ഉയർന്നത്.

Also Read : 'പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്‌ട്രീയ നേതാക്കൾ മറ്റുള്ളവർക്ക് മാതൃകയാകണം'; ഹരിഹരന്‍റെ വിവാദ പരാമര്‍ശം യുഡിഎഫ്‌ അംഗീകരിക്കുന്നില്ലെന്ന് വിഡി സതീശൻ - RMP Leader Sexist Remark

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.