ETV Bharat / state

തിരുവനന്തപുരത്ത് പടക്ക നിർമാണ കേന്ദ്രത്തിൽ സ്‌ഫോടനം; ഒരാൾക്ക് പരിക്ക് - Blast at firecracker unit - BLAST AT FIRECRACKER UNIT

പടക്ക നിർമാണ യൂണിറ്റ് നടത്തുന്നയാൾക്കാണ് പരിക്കേറ്റത്. കയ്യിലിരുന്ന് പടക്കം പൊട്ടുകയായിരുന്നു.

പടക്ക നിർമാണ കേന്ദ്രത്തിൽ സ്‌ഫോടനം  FIRECRACKER EXPLOSION  THIRUVANANTHAPURAM BLAST  FIREWORKS CENTRE EXPLOSION
Blast at Fireworks Manufacturing Centre (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 12:40 PM IST

അലമ്പാറയിലെ പടക്ക നിർമാണ കേന്ദ്രത്തിൽ സ്‌ഫോടനം (ETV Bharat)

തിരുവനന്തപുരം: തലസ്ഥാനത്ത് പടക്ക നിർമാണ കേന്ദ്രത്തിൽ സ്‌ഫോടനം. പാലോട്, നന്ദിയോട്, അലമ്പാറയിൽ ഇന്ന് രാവിലെ 10:15 ഓടെയാണ് സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പടക്ക നിർമാണ യൂണിറ്റ് നടത്തുന്ന ഷിബുവിന് (45) ആണ് പരിക്കേറ്റത്.

നിർമാണത്തിനിടെ ഷിബുവിന്‍റെ കയ്യിലിരുന്ന് പടക്കം പൊട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഷിബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉഗ്രസ്‌ഫോടനത്തിന്‍റെ ശബ്‌ദം കേട്ട സമീപവാസികളാണ് ഫയർ ഫോഴ്‌സ് വിതുര യൂണിറ്റിൽ വിവരമറിയിക്കുന്നത്.

അതേസമയം സ്‌ഫോടനത്തിൽ കെട്ടിടത്തിന്‍റെ ഭൂരിഭാഗവും തകർന്നിട്ടുണ്ട്. ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. ലൈസൻസോടെ പ്രവർത്തിക്കുന്ന പടക്ക നിർമാണ യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായത് എന്നാണ് വിവരം.

ALSO READ: ശിവകാശിയിലെ പടക്ക നിർമാണ ഫാക്‌ടറിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.