ETV Bharat / state

ഗുരുവായൂര്‍ ആനക്കോട്ടയിലെ ക്രൂരതകള്‍; പരിശോധന നടത്താന്‍ വിദഗ്‌ധ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി - Expert committee

വനം വകുപ്പിന് പുറമെ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളെയും പരിശോധന മുന്‍കൂട്ടി അറിയിക്കാനും നിര്‍ദ്ദേശം.

Guruvayur Elephant sanctuary  High court  വിഗദ്ധസംഘം  Expert committee  ഗുരുവായൂർ ആനക്കോട്ട
High court Ordered to examine Guruvayur Elephant sanctuary by an Expert Committee
author img

By ETV Bharat Kerala Team

Published : Feb 15, 2024, 6:01 PM IST

Updated : Feb 15, 2024, 6:41 PM IST

കൊച്ചി: ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്താൻ വിദഗ്‌ധ സംഘത്തെ ഹൈക്കോടതി നിയോഗിച്ചു.
ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി( Guruvayur Elephant sanctuary). ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്താൻ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിദഗ്‌ദ്ധ സംഘത്തെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിയോഗിച്ചത്.

ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച് പരിഗണനയിലിരിക്കുന്ന ഹർജിയിലാണ് ഹൈക്കോടതി നടപടി. ആനകളുടെ ആരോഗ്യ നില ഉൾപ്പെടെ സംഘം പരിശോധിക്കും. പരിശോധന മുൻകൂട്ടി വനം വകുപ്പ്, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി, ഹർജിക്കാരി എന്നിവരെ അറിയിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹർജി ഹൈക്കോടതി നാലാഴ്‌ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും(High court). ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജി പരിഗണനയിലിരിക്കെയാണ് ആനകളെ മർദിച്ച സംഭവം പുറത്തു വന്നത്. തുടർന്ന് ആനക്കോട്ടയിൽ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നുണ്ടോയെന്നതുൾപ്പെടെ പരിശോധിക്കാൻ ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒയ്ക്ക് നിർദേശം നൽകിയിരുന്നു(Expert committee).

ആനക്കോട്ടയില്‍ ആനകളെ നിയന്ത്രിക്കാന്‍ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു വനം വകുപ്പിന്‍റെ റിപ്പോര്‍ട്ട് .പൂര്‍ണമായും മരം കൊണ്ടുള്ള തോട്ടി ആനകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മരം കൊണ്ടുള്ള തോട്ടിയുടെ അറ്റത്ത് ഇരുമ്പ് ഉപയോഗിക്കുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്.ഗുരുവായൂർ ആനക്കോട്ടയിൽ നടത്തിയ പരിശോധനയില്‍ ഇരുമ്പല്ല സ്റ്റീലാണ് തോട്ടിയായി ഉപയോഗിക്കുന്നതെന്ന ന്യായീകരണവും ഉണ്ടായി എന്നും വനം വകുപ്പ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Also read: ഗുരുവായൂര്‍ ദേവസ്വം ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു; മൃഗങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്ന് മന്ത്രി ചിഞ്ചുറാണി

Last Updated : Feb 15, 2024, 6:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.