ETV Bharat / state

മയക്കുമരുന്ന് ലഹരിയിൽ പരാക്രമം; വാഹന പരിശോധനയ്ക്കിടെ കടന്നു കളഞ്ഞ യുവാവ് പിടിയിൽ - cannabis and mda sezied

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപത്ത് വാഹന പരിശോധനയ്ക്കിടെ കളഞ്ഞ യുവാവിന്‍റെ വാഹനമിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

EXCISE VEHICLE INSPECTION  YOUNG MAN ARRESTED IN MATTANNUR  CANNABIS AND MDA SEZIED  മയക്കുമരുന്ന് ലഹരിയിൽ പരാക്രമം
excise Vehicle inspection; cannabis, mda sezied and young man arrested in mattannur
author img

By ETV Bharat Kerala Team

Published : Apr 24, 2024, 10:23 PM IST

കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാണിച്ച യുവാവിനെ സാഹസികമായി പിടികൂടി എക്‌സൈസ് സംഘം. അരീക്കാട് സ്വദേശി ഫിറോസ് ഖാനെ (31)യാണ് പിടികൂടിയത്. കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്‌റ്റിന് സമീപത്ത് വാഹന പരിശോധനയ്ക്കിടെ കാറുമായി വെട്ടിച്ച് കടന്നു കളഞ്ഞയുകയായിരുന്നു ഇയാൾ.

മട്ടന്നൂർ കരേറ്റയിൽ വച്ചാണ് ഇയാള്‍ പിടിയിലായത്. കൂട്ടുപുഴ മുതൽ കരേറ്റ വരെ അതിവേഗ യാത്രയിൽ ഇയാളുടെ വാഹനമിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കൂട്ടുപുഴയിൽ വാഹന പരിശോധന നടത്താൻ സമ്മതിക്കാതെ എക്‌സൈസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ യുവാവ് കാറിന്‍റെ ഡോർ പോലും അടക്കാതെ അമിത വേഗതയിൽ കാറെടുത്തു കടന്നു കളയുകയായിരുന്നു.

തുടർന്ന് ഇരിട്ടിയിലെയും മട്ടന്നൂരിലെയും എക്‌സൈസ് സംഘം സംയുക്തമായി വളഞ്ഞാണ് ഇയാളെ പിടികൂടിയത്. ഫിറോസിൽ നിന്ന് 20 ഗ്രാം കഞ്ചാവും 5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. വയനാട് ചെക്ക്പോസ്‌റ്റിൽ വച്ച് എംഡിഎംഎയുമായി പിടികൂടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ് ഫിറോസ്.

ഇരിട്ടി എക്‌സൈസ് ഇൻസ്പെക്‌ടർ അജീബ് ലബ്ബ, അസിസ്‌റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ഗ്രേഡ് കെ ഉത്തമൻ, പ്രിവന്‍റിവ് ഓഫീസർ സിപി ഷാജി, പ്രിവന്‍റിവ് ഓഫീസർ ഗ്രേഡ് സാജൻ, ഷൈബി കുര്യൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനിവാസൻ, രമീഷ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർമാരായ കെ ജോർജ്ജ്, കേശവൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Also Read: കഞ്ചാവ് മിൽക്ക് ഷേക്കുകളും ചോക്ലേറ്റുകളും പിടികൂടി; പുതിയ തന്ത്രങ്ങൾ പരീക്ഷിച്ച് മയക്കുമരുന്ന് സംഘങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.