ETV Bharat / state

എക്‌സാലോജിക് ഇടപാട്‌; എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ ഹര്‍ജി

എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എക്‌സാലോജിക്

Exalogic Moves Karnataka HC  Exalogic Seek Stay Against SFIO  petition against sfio investigation  എക്‌സാലോജിക് ഇടപാട്‌  എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ ഹര്‍ജി
Exalogic Moves Karnataka HC
author img

By ETV Bharat Kerala Team

Published : Feb 8, 2024, 6:09 PM IST

തിരുവനന്തപുരം: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിയുമായി വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക് (Exalogic Moves Karnataka HC). കമ്പനിക്കെതിരായി എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത് (Stay Against SFIO Probe). എസ്എഫ്‌ഐഒ ഡയറക്‌ടറും കേന്ദ്ര സര്‍ക്കാരുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.

മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന്‍ മുഖേന ഇന്ന് രാവിലെയാണ് ഹര്‍ജി നല്‍കിയത്. എക്‌സാലോജിക് കമ്പനിക്കെതിരെയുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കെഎസ്‌ഐഡിസിയിലടക്കം വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്എഫ്‌ഐഒ സംഘം. ഇതിന്‍റെ ഭാഗമായി എക്‌സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്‍റെ ഹര്‍ജി.

മുഖ്യമന്ത്രിയുടെ മകളും എക്‌സോലോജിക് കമ്പനി എംഡിയുമായ വീണയ്‌ക്കെതിരെയുള്ള മാസപ്പടിക്കേസില്‍ അന്വേഷണത്തിന്‍റെ ഭാഗമായി സിഎംആര്‍ എല്ലില്‍ നിന്നും കെഎസ്ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്എഫ്‌ഐഒ പരിശോധന തുടരുകയാണ്. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസിയും കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

അതേസമയം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.