ETV Bharat / state

മ്ലാവിടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്; അപകടം കോതമംഗലത്ത്

author img

By ETV Bharat Kerala Team

Published : Mar 12, 2024, 11:27 AM IST

Updated : Mar 13, 2024, 1:16 PM IST

ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തു ചാടുകയായിരുന്നു. മരണപ്പെട്ടത് മാമലക്കണ്ടം സ്വദേശി വിജിൽ നാരായണന്‍.

Autorickshaw hit by Sambar deer  Driver Died in accident  Sambar deer  kothamangalam
Driver Died After Autorickshaw hit by Sambar deer in kothamangalam
കോതമംഗലത്ത് ഓട്ടോറിക്ഷയിൽ മ്ലാവിടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്.

എറണാകുളം: കോതമംഗലത്ത് ഓട്ടോറിക്ഷയിൽ മ്ലാവിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച (11-02-2024) രാത്രിയോടെയായിരുന്നു സംഭവം. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരണപ്പെട്ടത്. ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു.

എളംബ്ലാശേരി കുടിയിൽ ഉള്ള രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്ത് ആശുപത്രിയിലേക്ക് വരികയായിരുന്ന ഓട്ടോയാണ് കളപ്പാറയിൽ വെച്ച് അപകടത്തിൽ പെട്ടത്. കൈ മുറിഞ്ഞ ഒരാളെയും കൊണ്ട് കോതമംഗലത്തെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു വിജിൽ.

കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് - തട്ടേക്കാട് റോഡിൽ കളപ്പാറയിൽ വച്ച് വിജിൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം (Driver Died After Autorickshaw hit by Sambar deer in kothamangalam). ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. അതേസമയം ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നവരും വനംവകുപ്പിലെ ജീവനക്കാരും ചേർന്ന് ആദ്യം കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 2-ന് മരണപ്പെടുകയായിരുന്നു. വാരിയെല്ലുകൾ തകർന്നുള്ള രക്തസ്രാവമാണ് മരണകാരണമായത്.

ഭാര്യയും രണ്ട് ചെറിയ കുട്ടികളും, രോഗിയായ മാതാവുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു മരിച്ച വിജിൽ. കോതമംഗലത്തേക്കുള്ള റോഡിന് ഇരുവശത്തുമുള്ള വിജനമായ പറമ്പുകളില്‍ നിന്നും വാഹനത്തിൻ്റെ വെളിച്ചം കാണുമ്പോൾ മ്ലാവുകൾ ഓടിയടുക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു (Driver Died After Autorickshaw hit by Sambar deer in kothamangalam).

വന്യമൃഗങ്ങൾ റോഡിലിറങ്ങുന്നത് തടയുന്നതിന് ആവശ്യമായ വേലികൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. സ്ഥിരമായി വന്യമൃഗ ശല്യം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് വന്യമൃഗങ്ങൾ വാഹനത്തിൽ ഇടിച്ച് അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട ഒരാഴ്‌ച പിന്നിടുമ്പോഴാണ് സമീപ പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ കൂടി നഷ്‌ടമായത്.

വിജിലിന്‍റെ മൃതദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിജിലിന്‍റെ മാതാവ്: സരള. ഭാര്യ: രമ്യ. മക്കൾ: അതുല്യ, ആരാധ്യ. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജലീലിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. പ്രതിഷേധസാധ്യത കണക്കിലെടുത്ത് രാജഗിരി ആശുപത്രിയിൽ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Last Updated : Mar 13, 2024, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.