ETV Bharat / state

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നത്തെ എറണാകുളം - ബെംഗളൂരു ട്രെയിൻ റദ്ദാക്കി - ERNAKULAM BENGALURU TRAIN CANCELLED

ട്രെയിൻ നമ്പർ 12683 എറണാകുളം ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനാണ് റദ്ദാക്കിയത്.

ERNAKULAM JN TO BENGALURU TRAIN  SOUTHERN RAILWAY  ERNAKULAM TO BENGALURU  INDIAN RAILWAY
Representative Image (X@@DRMPalghat)
author img

By ETV Bharat Kerala Team

Published : Oct 27, 2024, 8:46 AM IST

എറണാകുളം: റേക്കുകളുടെ അഭാവം മൂലം കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. ഇന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം - ബെംഗളൂരു, ബെംഗളൂരു എറണാകുളം സർവീസുകളാണ് റദ്ദാക്കിയത്. റേക്കുകൾ ലഭ്യമല്ല എന്നതാണ് സർവീസുകൾ റദ്ദാക്കുന്നതിന് റെയിൽവേ നൽകുന്ന വിശദീകരണം.

ഇന്ന് വൈകിട്ട് 4.50 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനാണ് റദ്ദാക്കിയവയിൽ ഒന്ന്. നാളെ വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരേണ്ട ട്രെയിൻ നമ്പർ 12684 ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനാണ് രണ്ടാമത്തേത്. ഈ ട്രെയിനുമായി റേക്ക് ഷെയറിങ് ഉണ്ടായിരുന്ന ട്രെയിൻ നമ്പർ 22644 പാറ്റ്ന എറണാകുളം എക്‌സ്പ്രസ് ദന ചുഴലിക്കാറ്റുമൂലം റദ്ദ് ചെയ്‌തതാണ്‌ റേക്ക് ലഭ്യമല്ലാതാകാൻ കാരണം എന്നാണ് റെയിൽവേ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കന്യാകുമാരി - പുതുച്ചേരി എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12.05 ന് പുതുച്ചേരിയിൽനിന്ന് പുറപ്പെട്ട് കന്യാകുമാരിയിൽ എത്തേണ്ട ട്രെയിൻ നമ്പർ 16861 പുതുച്ചേരി കന്യാകുമാരി എക്‌സ്പ്രസും, നാളെ ഉച്ചതിരിഞ്ഞ് 2 മണിക്ക് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16862 കന്യാകുമാരി പുതുച്ചേരി എക്‌സ്പ്രസുമാണ് പൂർണമായി റദ്ദുചെയ്‌തത്. റേക്ക് ലഭ്യമല്ല എന്നുതന്നെയാണ് ഈ സർവീസുകൾ റദ്ദ് ചെയ്യുന്നതിനും റെയിൽവേ നൽകുന്ന വിശദീകരണം.

Also Read : ട്രെയിൻ ടിക്കറ്റ് ഇനി 2 മാസം മുന്‍പ് മാത്രം, റിസര്‍വേഷൻ നയം മാറ്റി ഇന്ത്യൻ റെയില്‍വേ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.