ETV Bharat / state

ഇപി ജയരാജൻ വധശ്രമക്കേസ് : കെ സുധാകരൻ കുറ്റവിമുക്തൻ - EP JAYARAJAN MURDER ATTEMPT

ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു

കെ സുധാകരൻ കുറ്റവിമുക്തൻ  E P JAYARAJAN  ഇ പി ജയരാജൻ വധശ്രമക്കേസ്  KERALA HIGH COURT
File Photo (Source : ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 21, 2024, 12:01 PM IST

എറണാകുളം : ഇപി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. വധശ്രമക്കേസിന്‍റെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. സമാന ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.

ഇ പി ജയരാ​ജ​നെ 1995 ഏ​പ്രി​ൽ 12 ന്​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്രയ്‌​ക്കി​ടെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. ട്രെ​യി​നി​ലെ വാഷ്ബേസിനി​ൽ മു​ഖം ക​ഴു​കു​ന്ന​തി​നി​ടെ ഒ​ന്നാം പ്ര​തി വി​ക്രം​ചാ​ലി​ൽ ശ​ശി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പേ​ട്ട ദി​നേ​ശ​ൻ, ടി പി രാ​ജീ​വ​ൻ, ബിജു, കെ ​സു​ധാ​ക​ര​ൻ എ​ന്നി​വ​രായിരുന്നു മ​റ്റ് പ്ര​തി​ക​ൾ.

പ്ര​തി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ച്ച് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ശ​ശി​യെ​യും ദിനേശനെ​യും ജയരാ​ജ​നെ ആ​ക്ര​മി​ക്കാ​ൻ സുധാകരൻ നി​യോ​ഗി​ച്ചെ​ന്നു​മാ​ണ്​ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. ഇപി ജയരാജനെ വധിക്കാനായി തിരുവനന്തപുരത്തുവച്ച് ഗൂഢാലോചന നടത്തിയെന്നായിരുന്നു സുധാകരനെതിരായ കുറ്റം.

ALSO READ : ട്രെയിൻ യാത്രയ്‌ക്കിടെ ഇപി ജയരാജനെ വധിക്കാൻ ശ്രമം; കെ സുധാകരന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് പറയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.