ETV Bharat / state

ക്യാമ്പിലുള്ള ഓരോ കുടുംബത്തിനും 10,000 രൂപ; വയനാട്ടിലെ ദുരന്ത ബാധിതർക്ക് അടിയന്തര ധന സഹായം പ്രഖ്യാപിച്ചു - Financial Aid for Landslide Victims - FINANCIAL AID FOR LANDSLIDE VICTIMS

വയനാട്ടിലെ ഉരുൾപൊട്ടലില്‍ വീടും ഉപജീവന മാര്‍ഗവും നഷ്‌ടമായവര്‍ക്ക് കേരള സർക്കാർ അടിയന്തര ധന സഹായം പ്രഖ്യാപിച്ചു.

EMERGENCY FINANCIAL AID LANDSLIDE  WAYANAD LANDSLIDE FINANCIAL AID  വയനാട് അടിയന്തര ധന സഹായം  വയനാട്ടിലെ ദുരന്ത ബാധിതർ
Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 9, 2024, 6:06 PM IST

തിരുവനന്തപുരം : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്ത ബാധിതർക്ക് അടിയന്തര ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. നിലവില്‍ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കും സഹായം ലഭിക്കും. ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിനായി അടിയന്തര സഹായം നൽകും. ജീവനോപാധി ഇല്ലാതായ കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ദിവസവും 300 രൂപ വീതം നല്‍കും. ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അതേസമയം കിടപ്പുരോഗികളോ ദീർഘനാൾ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നവരോ ഉള്ള കുടുംബത്തിലെ മൂന്ന് പേർക്ക് ദിവസവും 300 രൂപവെച്ച് നല്‍കും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.

Also Read : വയനാട് ദുരന്തം വിളിച്ചു വരുത്തിയതോ? അപകടത്തിന് കാരണം അനധികൃത നിർമാണവും അശ്രദ്ധയും, പ്രദേശവാസികളുടെ പ്രതികരണത്തിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.