ETV Bharat / state

ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനകൾ ഇടഞ്ഞു; മൂന്ന് പേർക്ക് പരിക്ക് - ELEPHANT violent IN ARATTUPUZHA - ELEPHANT VIOLENT IN ARATTUPUZHA

ഇന്നലെ രാത്രി 10.30 ഓടെ ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് നടക്കുന്നതിനിടെയാണ് ആനകൾ ഇടഞ്ഞത്.

ELEPHANT ATTACK IN ARATTUPUZHA  ARATTUPUZHA THARAKKAL POORAM  ELEPHANT ATTACK DURING POORAM  THARAKKAL POORAM IN THRISSUR
ELEPHANT ATTACK
author img

By ETV Bharat Kerala Team

Published : Mar 23, 2024, 11:12 AM IST

ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ 2 ആനകൾ ഇടഞ്ഞു

തൃശൂർ : ആറാട്ടുപുഴയില്‍ പൂരത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തറയ്ക്കൽ പൂരത്തിനിടെ ആയിരുന്നു ആനകൾ ഇടഞ്ഞത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.

ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് നടക്കുന്നതിനിടെ ഒരാന തൊട്ടടുത്തുള്ള ആനയെ കുത്തുകയായിരുന്നു. തുടര്‍ന്ന് ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുകയും രണ്ട് ആനകളും മുളങ്ങ് ഭാഗത്തേക്ക്‌ ഓടുകയായിരുന്നു (Elephant Turned Violent During Arattupuzha Tharakkal Pooram).

ആനകള്‍ ഇടയുന്നത് കണ്ട് പൂരം കാണാനെത്തിയ ആളുകളില്‍ പലരും ചിതറിയോടി. ഇതിനിടെ നിലത്ത് വീണ് പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന എലിഫന്‍റ്‌ സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് പതിനൊന്ന് മണിയോടെ ആനകളെ തളച്ചു. ചേര്‍പ്പ് പൊലീസും ഇരിങ്ങാലക്കുട സംഭവ സ്ഥലത്ത് എത്തിയിരുന്നു.

അതേസമയം തൃശൂർ ചൊവ്വന്നൂര്‍ വിളക്കും തറയ്‌ക്ക് സമീപം ഫെബ്രുവരി ഒന്നിന് ആന ഇടഞ്ഞിരുന്നു. കടേക്കച്ചാല്‍ ഗണേശന്‍ എന്ന ആനയാണ് രാവിലെ 8.30 ഓടെ ഇടഞ്ഞത്. ആനയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടെങ്കിലും (Elephant Attack) ഇയാള്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.

പാപ്പാന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും ആന വീടിന് മുന്നില്‍ 20 മിനിറ്റ് നിലയുറപ്പിക്കുകയും ചെയ്‌തു. ഏറെ നേരം പിന്നിട്ടിട്ടും ആന ശാന്തനാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുന്നംകുളത്തായിരുന്ന ഒന്നാം പാപ്പാനെ വിളിച്ചുവരുത്തുകയായിരുന്നു (Chowanoor Elephant Attack).

ALSO READ: കോഴിക്കോട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; ക്ഷേത്ര കമ്മിറ്റി ഭാരവാഹിക്ക് പരിക്ക്

ഉത്സവത്തിനിടെ ആന ഇടഞ്ഞു: കോഴിക്കോട് പൂവാട്ടുപറമ്പിന് സമീപം മുണ്ടക്കൽ ചെമ്പകശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞിരുന്നു. സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹിക്ക് പരിക്കേല്‍ക്കുകയുണ്ടായി. ഫെബ്രുവരി 17ന് രാത്രി 11 മണിയോടെയായിരുന്നു ആന ഇടഞ്ഞത്.

താലപ്പൊലി കഴിഞ്ഞ ഉടൻതന്നെ ആനപ്പുറത്തുള്ള തിടമ്പും വെഞ്ചാമരവും താഴേക്കിറക്കുന്നതിന് കുമ്പിടുന്നതിനുള്ള നിർദേശം പാപ്പാൻ ആനയ്ക്ക്‌ നൽകിയിരുന്നു (Elephant Turned Violent). ആന പെട്ടെന്ന് പിന്നോട്ടായുകയും പിന്നീട് മുന്നോട്ടാഞ്ഞ് പാപ്പാനെ തട്ടിത്തെറിപ്പിക്കുകയുമായിരുന്നു.

ആന ഇടയുന്നതിന് തൊട്ടുമുൻപ്‌ താലപ്പൊലി കഴിഞ്ഞതിനാൽ ക്ഷേത്രമുറ്റത്ത് ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. കൂടാതെ ആനയെ പെട്ടെന്നുതന്നെ തളയ്ക്കാ‌ൻ കഴിഞ്ഞതിനാൽ വലിയ അപകടവും ഒഴിവായിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.