ETV Bharat / state

അതിരപ്പള്ളിയില്‍ ആംബുലൻസിന് നേരെ പാഞ്ഞടുത്ത് കാട്ടനകള്‍; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ രക്ഷയായി - Elephant Attack Athirappilly - ELEPHANT ATTACK ATHIRAPPILLY

അമ്മയാനയും കുട്ടിയാനയും ചേര്‍ന്ന് ആംബുലന്‍സ് ആക്രമിക്കാന്‍ ശ്രമിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവായി.

ELEPHANT AMBULANCE ATTACK  ATHIRAPPALLY MALAKKAPPARA  AMBULANCE DRIVER  AHOKAN
Elephant attack towards an Ambulance, Driver's timely interference saves
author img

By ETV Bharat Kerala Team

Published : Apr 11, 2024, 5:09 PM IST

തൃശ്ശൂർ അതിരപ്പള്ളി മലക്കപ്പാറ റോഡിൽ കാട്ടാനകൾ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു

തൃശൂർ: അതിരപ്പള്ളി മലക്കപ്പാറ റോഡിൽ കാട്ടാനകൾ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് ആക്രമണം ഒഴിവാക്കിയത്. ഒരു പിടിയാനയും കുട്ടിയാനയും ആണ് ആംബുലൻസ് തടഞ്ഞത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് വാൽവ് ഹൗസ് ഭാ​ഗത്തുവച്ചാണ് രണ്ട് ആനകൾ ആംബുലൻസിന് നേരെ പാഞ്ഞടുത്തത്. ആംബുലൻസ് ഡ്രൈവർ അശോകൻ വാഹനത്തിന്‍റെ എൻജിൻ ഇരമ്പിച്ചു ശബ്‌ദം ഉണ്ടാക്കിയതിനാൽ ആനയും കുട്ടികളും കാടുകയറി.

Also Read: തീരാത്ത പക: വൃദ്ധയെ ചവിട്ടി കൊന്ന ആന, ചിതയില്‍ നിന്നും മൃതദേഹം ചികഞ്ഞെടുത്ത് വീശിയെറിഞ്ഞു

രോഗിയെ ആശുപത്രിയിലാക്കി തിരിച്ചു വരികയായിരുന്ന ആംബുലൻസിന് നേരെയാണ് ആനകൾ പാഞ്ഞടുത്തത്. കഴിഞ്ഞ ദിവസം സ്വകാര്യ ആംബുലൻസിനെ ആക്രമിക്കാൻ ശ്രമിച്ച അതെ ആനക്കൂട്ടമാണ് വീണ്ടും റോഡിലിറങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.