ഇടുക്കി: കേരളത്തിലെ ഏറ്റവും ദുർഘടമായ പോളിംഗ് ബൂത്തുകൾ ഉൾപ്പെടുന്ന ഇടമലക്കുടിയിലേക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൂന്നാറിൽ നിന്നും യാത്ര തിരിച്ചു. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1844 വോട്ടര്‍മാരാണ്. 85 വയസിന് മുകളില്‍ പ്രായമുള്ള 10 വോട്ടര്‍മാരും ഇതിലുള്‍പ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും വീട്ടിൽ നിന്ന് തന്നെ വോട്ട് ചെയ്‌തു കഴിഞ്ഞു.
ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍, പറപ്പയാര്‍ക്കുടി ഇഡിസി സെന്‍റര്‍ എന്നിങ്ങനെ മൂന്നു ബൂത്തുകളാണ് ഇവിടെയുള്ളത്. ഇവിടേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾക്കൊപ്പം ആഹാര, താമസ സാധനങ്ങളുമായി ഉദ്യോഗസ്ഥർ മൂന്നാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും യാത്രതിരിച്ചു. ദേവികുളം സബ് കലക്‌ടർ വി എം ജയകൃഷ്‌ണൻ സംഘത്തെ യാത്രയാക്കി.
ഇടമലക്കുടിയില്‍ 516 പുരുഷ വോട്ടര്‍മാരും 525 സ്‌ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 1041 വോട്ടര്‍മാരാണുള്ളത്. ഇവിടെ 85 വയസിന് മുകളില്‍ പ്രായമുള്ള നാല് പേരുണ്ട്. മുളകുത്തറക്കുടിയില്‍ 261 പുരുഷ വോട്ടര്‍മാരും 246 സ്‌ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 507 വോട്ടര്‍മാരുണ്ട്. 85 വയസിന് മുകളില്‍ പ്രായമുള്ളവർ നാല് പേരാണ്. പറപ്പയാര്‍ക്കുടിയില്‍ 156 പുരുഷ വോട്ടര്‍മാരും 140 സ്‌ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 296 വോട്ടര്‍മാരാണുള്ളത്. 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ടു പേരാണ് ഇവിടെ ഉള്ളത്.
Also Read: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്; ആകെ 2.77 കോടി വോട്ടര്‍മാർ, പകുതിയിലേറെയും സ്ത്രീകള്‍