ETV Bharat / state

"സ്‌കൂൾ സമയമാറ്റം നിലവിൽ ആലോചനയിൽ ഇല്ല": വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി - V SIVANKUTTY ON SCHOOL TIME CHANGE - V SIVANKUTTY ON SCHOOL TIME CHANGE

ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്‌ത് പുതിയ കലണ്ടർ തയ്യാറാക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. നിലവിൽ അപ്പീൽ പോകാൻ തീരുമാനമില്ലെന്ന് മന്ത്രി പറഞ്ഞു.

V SIVANKUTTY  സ്‌കൂൾ സമയക്രമീകരണം  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  SCHOOL TIME CHANGE
V Sivankutty (Education Minister) (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 8:23 PM IST

തിരുവനന്തപുരം: സ്‌കൂൾ സമയം മാറ്റുന്നത് നിലവിൽ ആലോചനയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായി സ്‌കൂള്‍ സമയം മാറ്റണമെന്നുളള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്.

എല്ലാ ശുപാർശയും നടപ്പാക്കില്ലെന്നും സ്‌കൂളിൻ്റെ സമയം മാറ്റുന്നത് നിലവിൽ ആലോചനയിൽ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് സമയം മാറ്റാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പഴയ സമയ ക്രമമായ ഒൻപതര മുതൽ മൂന്നര വരെയോ 10 മണി മുതൽ 4 മണി വരെയോ ക്ലാസുകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

എന്താണ് അധ്യാപകരെ ബാധിക്കുന്ന പ്രശ്‌നമെന്ന് സമരം ചെയ്യുന്ന സംഘടനകൾ ചൂണ്ടിക്കാണിച്ചാൽ ചർച്ച ചെയ്യുന്നതായിരിക്കും. ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്‌ത് പുതിയ കലണ്ടർ തയ്യാറാക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. ശനിയാഴ്‌ച പ്രവൃത്തി ദിനം സംബന്ധിച്ച് രണ്ട് സിംഗിൾ ബെഞ്ചുകൾ വ്യത്യസ്‌ത അഭിപ്രായം പറഞ്ഞതാണ് തന്നെ അത്ഭുതപ്പെടുത്തിയത്. എന്തായാലും അപ്പീൽ പോകാൻ നിലവിൽ തീരുമാനമില്ലെന്ന് മന്ത്രി പറഞ്ഞു.

Also Read: 'പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃക': മന്ത്രി വി ശിവൻകുട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.