ETV Bharat / state

കടലാക്രമണ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം; എടവനക്കാട് പഞ്ചായത്തിൽ ഹർത്താൽ പൂർണ്ണം - Edavanakkad Residents Protest

എടവനക്കാട് പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷമായിട്ടും ആവശ്യമായ പരിഹാര നടപടികൾ ഉണ്ടാകാത്തതിന്‌ ഹർത്താൽ നടത്തി തീരദേശ സംരക്ഷണ സമിതി

author img

By ETV Bharat Kerala Team

Published : Jun 28, 2024, 1:40 PM IST

HARTAL IN EDAVANAKKAD PANCHAYAT  THREAT OF SEA ATTACK IN EDAVANAKKAD  RESIDENTS STAGED PROTEST  കടലാക്രമണ ഭീഷണി എടവനക്കാട് ഹർത്താൽ
Hartal In Edavanakkad (ETV Bharat)
എടവനക്കാട് ഹർത്താൽ (ETV Bharat)

എറണാകുളം: കടലാക്രമണ ഭീഷണി നേരിടുന്ന എടവനക്കാട് പഞ്ചായത്തിൽ ഹർത്താൽ പൂർണ്ണം. കടലാക്രമണ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതിയാണ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ.

കടൽക്ഷോഭം രൂക്ഷമായിട്ടും ആവശ്യമായ പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ വിമർശനം. എടവനക്കാട് വഴിയുള്ള ഗതാഗതം പൂർണ്ണമായും സമരാനുകൂലികൾ തടഞ്ഞു. റോഡിൽ കുത്തിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മാറി മാറി വന്ന സർക്കാരുകൾ തങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ അവഗണിച്ചതായി പ്രതിഷേധക്കാർ ആരോപിച്ചു.

എറണാകുളത്ത് നിന്നുമെത്തുന്ന ബസുകൾ എടവനക്കാട് പഞ്ചായത്ത് അതിർത്തിയിൽ യാത്ര അവസാനിപ്പിച്ചു. ചെല്ലാനം മാതൃകയിൽ എടവനക്കാടും കടൽക്ഷോഭം തടയുന്നതിനായി ടെട്രോപ്പോഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആറുമാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങണമെന്നും അവർ ആവശ്യപ്പെടുന്നു. ഇന്ന് തീരദേശ സംരക്ഷണ സമിതി പ്രവർത്തകർ, പഞ്ചായത്ത് അധികൃതർ എന്നിവരുമായി ജില്ലാ കലക്‌ടർ ചർച്ച നടത്തും.

ബുധനാഴ്‌ച വൈപ്പിൻ - ചെറായി ദേശീയ പാത ഉപരോധിച്ച് പ്രധിഷേധിച്ച നാട്ടുകാരുമായി ഫോർട്ട് കൊച്ചി സബ് കലക്‌ടർ കെ. മീര ചർച്ച നടത്തിയിരുന്നു. അടിയന്തിരമായ പരിഹാര നടപടികൾ ഉണ്ടാകുമെന്നും വീടുകൾക്ക് ഉണ്ടായ കേടുപാടുകൾക്ക് നഷ്‌ടപരിഹാരം നൽകുമെന്നും സബ് കലക്‌ടർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ടെട്രോപ്പോഡ് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ തീരദേശ സംരക്ഷണ സമിതി ഉറച്ചു നിൽക്കുകയായിരുന്നു.

ഇതോടെ വൈകുന്നേരം വരെയാണ് ജനങ്ങൾ റോഡ് ഉപരോധ സമരം തുടർന്നത്. എടവനക്കാട് മേഖലയിൽ നൂറ്റിയമ്പതോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. അതേസമയം ടെട്രോപ്പോഡിനായി ഡിപിആർ സമർപ്പിച്ചിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ ജോലികൾ തുടങ്ങും.

ടെട്രോപ്പോഡ് നിർമ്മാണം സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കേണ്ടത് മന്ത്രി തലത്തിലെന്നാണ് കലക്‌ടറും ജനങ്ങളെ അറിയിച്ചത്. ജന പ്രതിനിധികളും കലക്‌ടർമാരും കടലാക്രമണം വാർത്തകളിൽ ഇടം നേടിയാൽ ഒരോ വർഷവും പ്രദേശം സന്ദർശിക്കുകയും പരിഹരിക്കാമെന്ന ഉറപ്പ് നൽകാറുണ്ടെങ്കിലും ഒന്നും നടക്കാറില്ലെന്നാണ് ജനങ്ങൾ വിമർശനമുന്നയിക്കുന്നത്.

ALSO READ: കോഴിക്കോട് മഴയ്‌ക്ക് നേരിയ ശമനം; വെള്ളക്കെട്ട് ഒഴിയാതെ താഴ്ന്ന പ്രദേശങ്ങൾ, വ്യാപക കൃഷി നാശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.