ETV Bharat / state

പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - Edathanatukara Kottapalla School

25-01-2024 നാണ് കോട്ടപള്ള സ്‌കൂളില്‍ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാൻ തീരുമാനിച്ചിരുന്നത്. പണം കൊടുത്തില്ലെങ്കില്‍ ടൂറിന് പോകാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ അധികൃര്‍ അറിയിച്ചിരുന്നു.

വിദ്യാര്‍ത്ഥി മരിച്ച നിലയില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  എടത്തനാട്ടുകര കോട്ടപള്ള സ്‌കൂള്‍  Edathanatukara Kottapalla School  11 Year Boy Death
Child Was Found Hanging Dead Inside The House
author img

By ETV Bharat Kerala Team

Published : Jan 24, 2024, 4:40 PM IST

മലപ്പുറം: പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് (An 11 Year Old Boy Was Found Hanging Inside The House).

സ്‌കൂളില്‍ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. 25-01-2024 നാണ് കോട്ടപള്ള സ്‌കൂളില്‍ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാൻ തീരുമാനിച്ചിരുന്നത് (Edathanatukara Kottapalla School).

ടൂറിന് താത്പര്യമുണ്ടെന്ന് കുട്ടി വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും പണം കൊടുക്കാൻ സാധിച്ചിരുന്നില്ല. റിദാന്‍റെ പിതാവ് വിദേശത്താണ്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

(NB നിയമ പ്രകാരമുള്ള മുന്നറിയിപ്പ്, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.