ETV Bharat / state

മാസപ്പടി കേസ്: ഇസിഐആർ റദ്ദാക്കണമെന്ന സിഎംആർഎലിന്‍റെ ആവശ്യം അപക്വമെന്ന് ഇഡി ഹൈക്കോടതിയില്‍ - PLEA AGAINST ED SHOULD BE DISMISSED

മാസപ്പടി കേസിൽ തുടർച്ചയായി സമൻസ് അയച്ച് വിളിപ്പിക്കുന്നത് ചോദ്യം ചെയ്‌താണ് സിഎംആർഎൽ ജീവനക്കാ‍ർ ഹർജി നൽകിയത്. ഈ ഹർജി തളളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്.

ENFORCEMENT DIRECTORATE  മാസപ്പടി വിവാദം  PLEA AGAINST ED BY CMRL EMPLOYEES  ഇഡിയുടെ അന്വേഷണത്തിനെതിരെയുളള ഹർജി
ED Informed court to dismiss the plea filed by CMRL employess against ED investigation (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 5:13 PM IST

എറണാകുളം: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാ‍ർ നൽകിയ ഹർജി അപക്വമാണെന്നും ഹർജി തള്ളണമെന്നും മറുപടി സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ്. ഇസിഐആർ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെടാനാകില്ലെന്നും അത് രജിസ്‌റ്റർ ചെയ്‌തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കി. കൂടാതെ ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നുളള സിഎംആർഎൽ കമ്പനിയുടെ വാദം ശരിയല്ലെന്നും ഇഡി പറഞ്ഞു .

2019 ലെ ആദായ നികുതി റെയ്‌ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു. രാഷ്‌ട്രീയ നേതാക്കൾക്കടക്കം പണം നൽകിയെന്ന് സിഎംആർഎൽ എംഡിയും സിഎഫ്ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. വീണാ വിജയൻ്റെ എക്‌സാലോജിക്കിന് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും ഇഡിയുടെ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

മാസപ്പടി കേസിൽ തുടർച്ചയായി സമൻസ് അയച്ച് വിളിപ്പിക്കുന്നത് ചോദ്യം ചെയ്‌തായിരുന്നു സിഎംആർഎൽ കമ്പനിയിലെ ഏതാനും ജീവനക്കാർ നേരത്തെ കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ജൂൺ 7 ന് വീണ്ടും പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

Also Read: മേയർ - ഡ്രൈവർ തർക്കം; സച്ചിൻ ദേവ് ബസിൽ കയറിയെന്ന് സാക്ഷി മൊഴി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.