ETV Bharat / state

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷം; കൗതുക കാഴ്‌ചയായി യേശുദേവൻ്റെ ഉയിർത്തെഴുന്നേൽപ്പ് - Easter celebration - EASTER CELEBRATION

വിശ്വാസവും അതിനപ്പുറം കൗതുക കാഴ്‌ചയുമായി കൊല്ലം തുയ്യം സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിലെ യേശുദേവൻ്റെ ഉയിർത്തെഴുന്നേൽപ്പ്

SAINT SEBASTIANS CHURCH THUYYAM  EASTER WISHES  STORY OF EASTER  RESURRECTION OF JESUS
Easter celebration
author img

By ETV Bharat Kerala Team

Published : Mar 31, 2024, 7:22 AM IST

തുയ്യം സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിലെ ഈസ്റ്റര്‍ ആഘോഷം

കൊല്ലം : പ്രത്യാശയുടെ ഈസ്റ്റര്‍ ആഘോഷിച്ച് കൊല്ലം ജില്ലയിലെ ക്രൈസ്‌തവ വിശ്വാസികൾ. കൊല്ലം തുയ്യം സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടന്ന യേശുദേവൻ്റെ ഉയിർത്തെഴുന്നേൽപ്പ് വിശ്വാസവും അതിനപ്പുറം കൗതുക കാഴ്‌ചയുമായി. ഏറെ ദൃശ്യഭംഗി നൽകിയാണ് യേശുദേവൻ്റെ ഉയിർത്തെഴുന്നേൽപ്പ് വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

പീഡനാനുഭവത്തിന്‍റെയും ഉപവാസ പ്രാര്‍ഥനകളുടെയും നാളുകള്‍ പിന്നിട്ട ശേഷമാണ് വിശ്വാസികള്‍ യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനം കൊണ്ടാടിയത്. കേരളത്തിലെ ദേവാലയങ്ങളിലെല്ലാം ആഘോഷ പൂര്‍ണമായ പ്രാര്‍ഥന ശുശ്രൂഷകൾ നടന്നു. സിനിമയെ വെല്ലുന്ന സെറ്റ് ഒരുക്കിയാണ് തുയ്യം സെൻ്റ് സെബാസ്റ്റ്യൻ ദേവാലത്തിൽ ഉയിർത്തെഴുന്നേൽപ്പ് ചിത്രീകരിച്ചത്.

പള്ളിയിലെ പ്രത്യേക പൂജകൾക്ക് ശേഷം കൃത്യം 12 മണിക്ക് തന്നെ യേശുദേവൻ്റെ ഉയിർത്തെഴുന്നേൽപ്പ് ചടങ്ങുകൾ ആരംഭിച്ചു. ദേവാലയത്തിനുള്ളിൽ പ്രത്യേക ഭാഗത്തായാണ് പാറ കെട്ടുകൾകൊണ്ട് ഗുഹ നിർമ്മിച്ചത്. ഇടിമിന്നലോട് കൂടി ഗുഹ തുറന്ന് പുറത്തേക്ക് വരുന്ന യേശു ക്രിസ്‌തുവിൻ്റെ ഉയിർത്തെഴുന്നേൽപ്പ് ദൃശ്യം വിശ്വാസികൾക്ക് ഭക്തിക്കൊപ്പം കൗതുക കാഴ്‌ചയുമായി.

ഏകദേശം ഒരു ലക്ഷം രൂപ മുതൽ മുടക്കിയാണ് ഉയിർത്തെഴുന്നേൽപ്പിൻ്റെ ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. പള്ളിയുമായി സഹകരിക്കുന്ന യുവാക്കളായിരുന്നു ഇതിന് പിന്നിൽ. ഇടവക വികാരി ഫാ. ലെജു ഐസക് പ്രാർഥനകൾക്കും മറ്റ് ചടങ്ങുകൾക്കും നേത്യത്വം നൽകി.

പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്‌ചയ്‌ക്ക് ശേഷം വരുന്ന ഞായറാഴ്‌ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്‍റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞ വഴികൾ തേടാതെ കഷ്‌ടതകൾ സഹിച്ചും സത്യത്തിന് വേണ്ടി നില നിൽക്കണം എന്നതാണ് ഈസ്റ്റർ നൽകുന്ന സന്ദേശം.

51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെ ഈ ദിനത്തിൽ ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുർബാന എന്നിവ നടന്നു. ഈസ്‌റ്ററിന് മുമ്പായി ക്രൈസ്‌തവ വിശ്വാസികൾക്ക് പ്രധാനമായും രണ്ട് ദിവസങ്ങൾ കൂടിയുണ്ട്. പെസഹാ വ്യാഴവും ദുഃഖ വെള്ളിയുമാണവ. യേശു ദേവൻ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച് അവരുടെ കാലുകൾ കഴുകി വിനയത്തിന്‍റെ ഉദാത്ത മാതൃക കാണിച്ച പെസഹ വ്യാഴവും അതിനെ തുടർന്നുള്ള ദുഃഖ വെള്ളിയും. യേശുക്രിസ്‌തുവിന്‍റെ സഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയുമാണ് ദുഃഖവെള്ളി ദിനം വിശ്വാസികൾ അനുസ്‌മരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.