ETV Bharat / state

ജാവദേക്കർ വന്ന് കണ്ടിരുന്നു, രാഷ്‌ട്രീയം സംസാരിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ - EP JAYARAJAN ABOUT JAVADEKAR MEET - EP JAYARAJAN ABOUT JAVADEKAR MEET

പ്രകാശ് ജാവദേക്കർ തന്നെ കാണാൻ വന്നിരുന്നതായി ഇ പി ജയരാജൻ. എന്നാൽ രാഷ്‌ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

PRAKASH JAVADEKAR  E P JAYARAJAN  BJP  LOK SABHA ELECTION 2024
EP Jayarajan confirmed that he met BJP leader Prakash Javadekar
author img

By ETV Bharat Kerala Team

Published : Apr 26, 2024, 10:58 AM IST

EP Jayarajan confirmed that he met BJP leader Prakash Javadekar

കണ്ണൂർ : ബിജെപി പ്രവേശനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇപി ജയരാജൻ. കെ സുധാകരനും ശോഭ സുരേന്ദ്രനും നാല് മാധ്യമപ്രവർത്തകരും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഇതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന്‍റെ തലേദിവസം നടത്തിയ ആരോപണങ്ങൾ. സുധാകരന്‍റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘുകരിക്കാൻ നടത്തിയ നീക്കം മാത്രമാണ് തനിക്കെതിരായ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ ബിജെപിയിലേക്ക് പോകുമെന്നതും ചർച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ്. സുധാകരനും ശോഭ സുരേന്ദ്രനും തമ്മിൽ ആന്തരിക ബന്ധമുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. ചില മാധ്യമങ്ങളാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. മകനും ശോഭയും തമ്മിൽ ബന്ധമില്ല. കല്യാണത്തിന് എറണാകുളം വന്നപ്പോൾ പരിചയപ്പെട്ടതാണ് എന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

ശോഭയുടെ മൊബൈൽ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ ഞങ്ങളെ വലിച്ചിഴക്കേണ്ട എന്നും ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി വ്യക്തമാക്കി. ദല്ലാൾ നന്ദകുമാറിനൊപ്പം പോകേണ്ട കാര്യം എനിക്കെന്താണ്?. ജാവദേക്കർ മകന്‍റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്.

ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. രാഷ്‌ട്രീയത്തെ കുറിച്ച് സംസാരിക്കാൻ തനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞെന്നും ഇ പി വിശദീകരിച്ചു. നന്ദകുമാറും ജാവദേക്കറിന്‍റെ ഒപ്പമുണ്ടായിരുന്നുവെന്നും ഇപി സമ്മതിച്ചു. ആരോളി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ALSO READ : 'ഇപി ജയരാജനും മകനുമായി കൂടിക്കാഴ്‌ച നടത്തി'; തെളിവ് പുറത്തുവിട്ട് ശോഭ സുരേന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.