കാസർകോട് : ആരോപണം ഉയരുമ്പോൾ തന്നെ ശിക്ഷിക്കേണ്ട ആവശ്യം ഇല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നും അദ്ദേഹം. ഏത് ആരോപണം ഉയർന്നാൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകും.
എഡിജിപിയുടെ കാര്യത്തിലും അതുതന്നെ നടന്നിട്ടുണ്ട്. സേനയെ ശുദ്ധീകരിക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ സർക്കാർ അത് ചെയ്യും. ഇപ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ വനിത കോൺഗ്രസ് നേതാവിന്‍റെ ആരോപണം ഉയർന്നിട്ടുണ്ട്. വിഡി സതീശനെതിരായ ആരോപണവും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പി ശശിക്ക് എതിരായി പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തിൽ ശരി ഉണ്ടെങ്കിൽ അത് ഗൗരവകരമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്‌ണൻ പറഞ്ഞു. ആരോപണം ഉന്നയിച്ചത്കൊണ്ട് മാത്രം ഒരാൾ കുറ്റവാളി ആകണമെന്നില്െന്നും. ആരോപണം ശരിയോ തെറ്റോ എന്ന് കണ്ടെത്തമെന്നും അദ്ദേഹം കോഴിക്കോട് വെച്ച് പറഞ്ഞു.