കാസർകോട്: കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവ്. യൂണിഫോമും തൊപ്പിയും മാറ്റി കാഞ്ഞങ്ങാട് അങ്ങാടിയിൽ ഇറങ്ങണമെന്നും
ഒരു എസ്എഫ്ഐക്കാരൻ മതി തന്നെ കൈകാര്യം ചെയ്യാൻ എന്നുമായിരുന്നു ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന്‍റെ വെല്ലുവിളി.
കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തിലും ഇന്നലെ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതിലും പ്രതിഷേധിച്ച് ഡിവൈഎസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് വെല്ലുവിളി പ്രസംഗം. മാർച്ചിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് സക്കാത്ത് വാങ്ങിയാണ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്‍റെ പ്രവർത്തനം എന്ന് രജീഷ് പറഞ്ഞു. നഴ്‌സിങ് വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമത്തിൽ ഇന്നലെ നടത്തിയ ചർച്ചയിൽ പോലും ഡിവൈഎസ്‌പി വിദ്യാർഥികളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് ആക്ഷൻ ഹീറോ ബിജു ചമയുകയാണ്. ഡിവൈഐസ്‌പി ബാബു പെരിങ്ങേത്തിനെത്തിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
Also Read: കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാർഥിയുടെ ആത്മഹത്യ ശ്രമം; വാർഡനെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു