ETV Bharat / state

ഇരട്ട വോട്ട്: കളക്‌ടര്‍ ആര്‍ക്കോ വേണ്ടി വാദിക്കുകയാണെന്ന് അടൂര്‍ പ്രകാശ് - Adoor Prakash criticises Collector

കളക്‌ടര്‍ ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയാണോയെന്ന് ചിന്തിച്ച് പോയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. കളക്‌ടര്‍ നിഷ്‌പക്ഷതയോടെ കാര്യങ്ങള്‍ നിറവേറ്റും എന്ന് പ്രതീക്ഷിച്ചിരുന്നതായും അടൂര്‍ പ്രകാശ്.

DUAL VOTE  ഇരട്ട വോട്ട്  ATTINGAL  JEROMIC GEORGE
Collector stands for somebody; Adoor prakash on Dual Vote
author img

By ETV Bharat Kerala Team

Published : Apr 25, 2024, 10:23 PM IST

ഇരട്ട വോട്ട്: കളക്‌ടര്‍ ആര്‍ക്കോ വേണ്ടി വാദിക്കുകയാണെന്ന് അടൂര്‍പ്രകാശ്

തിരുവനന്തപുരം: ജില്ലാ കളക്‌ടർ ആണോ ആറ്റിങ്ങളിലെ സ്ഥാനാർഥിയെന്ന് ചിന്തിച്ചുപോയെന്നും കളക്‌ടർ ആർക്കോ വേണ്ടി വാദിക്കുകയാണെന്നും ആറ്റിങ്ങളിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ട വോട്ട് ഇല്ലെന്നും സ്ഥലം മാറിപ്പോയവരുടെ വോട്ടാണ് ആറ്റിങ്ങലിലുള്ളതെന്നും ഇത് 0.1 ശതമാനം മാത്രമാണെന്നുമുള്ള വരണാധികാരി കൂടിയായ കളക്‌ടർ ജെറോമിക് ജോർജിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് അടൂർ പ്രകാശിന്‍റെ വിമർശനം.

കളക്‌ടർക്ക് എന്ത് സംഭവിച്ചു എന്ന് തനിക്ക് സംശയം തോന്നി. വരണാധികാരി എന്നുള്ള നിലയിൽ അദ്ദേഹം നിഷ്‌പക്ഷതയോടു കൂടി കാര്യങ്ങൾ നിറവേറ്റും എന്നാണ് താൻ കരുതിയത്. പക്ഷേ ആർക്കോവേണ്ടി അദ്ദേഹം വാദിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്. സാധാരണഗതിയിൽ ജില്ലാ ഭരണകൂടം സുതാര്യതയോടു കൂടി തെരഞ്ഞെടുപ്പ് നടത്തുമ്പോൾ അതിന് ആവശ്യം വേണ്ടുന്ന കളം ഒരുക്കുകയാണ് ചെയ്യേണ്ടത്. അതിന് പകരം ഇവിടെ ഇരട്ട വോട്ടിംഗ് ഇല്ല എന്ന് പറഞ്ഞ് കളക്‌ടർ പ്രചാരകനായി മാറിയത് ഏത് അർത്ഥത്തിൽ ആണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

ആറ്റിങ്ങലിലെ ഇരട്ട വോട്ട് സംബന്ധിച്ച് കോടതി പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണം. താൻ ഉന്നയിച്ച ആക്ഷേപം വോട്ടേഴ്‌സ് ലിസ്‌റ്റിൽ എങ്ങനെ ഒരേ ആൾക്ക് തന്നെ രണ്ടും മൂന്നും ഇടത്ത് വോട്ടേഴ്‌സ് ലിസ്‌റ്റിൽ കടന്നുകൂടി എന്നാണ്. അവർക്ക് ഐഡി കാർഡ് എങ്ങനെ കൊടുത്തു. ഈ ഐഡി കാർഡ് നൽകിയ ഉദ്യോഗസ്ഥൻ ആരാണ്? അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർ ആരാണ്? അവരെ കണ്ടെത്തണം. അവരെപ്പോലുള്ള ആളുകളാണ് തെരഞ്ഞെടുത്ത് അട്ടിമറിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ബൂത്തുകളിലും ഇരട്ട വോട്ടിങ് വന്നിട്ടുള്ളതിനെ കുറിച്ചുള്ള ലിസ്‌റ്റ് തയ്യാറാക്കി ബൂത്തുകളിലും പോളിങ്ങ് ഓഫീസർക്കും നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ് വ്യക്‌തമാക്കി.

ഇരട്ട വോട്ട് വിഷയത്തിൽ താൻ ഉന്നയിച്ച ആരോപണം രണ്ടു തരത്തിൽ വേർതിരിവോടെയാണ് കളക്‌ടർ അദ്ദേഹം കണ്ടിരിക്കുന്നത്. ആറ്റിങ്ങൽ മണ്ഡലത്തിൽ നിരവധി വോട്ടുകൾ ഇരട്ട വോട്ടായി വോട്ടേഴ്‌സ് ലിസ്‌റ്റിൽ കയറി കൂടിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ഇലക്‌ടറൽ ഓഫീസർക്കും ഇലക്ഷൻ കമ്മീഷണറും ഉൾപ്പെടെയുള്ള ആളുകൾക്ക് പരാതി നൽകിയത്. തന്‍റെ ആവശ്യം ഇരട്ട വോട്ടിങ്ങില്‍ പരിഹാരമുണ്ടാക്കണമെന്നാണ്.

Also Read: ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്: മത്സരിക്കുന്നത് ആറ് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ

ജില്ലാ കളക്‌ടർ തന്നോട് പറഞ്ഞത് മരിച്ച 22,000ത്തോളം ആളുകളുടെ പേര് വോട്ടേഴ്‌സ് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കി എന്നാണ്. 3000 വോട്ടുകൾ മാത്രമാണ് ഇരട്ട വോട്ടായി കടന്നുകൂടിയത്. ഇതിനുശേഷവും ഇത് ശരിയല്ല എന്ന ബോധ്യം ഉള്ളതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇക്കാര്യത്തിൽ സുതാര്യതയോടു കൂടി തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ വെബ്‌കാസ്‌റ്റിങ് നടത്തി അതിനു വേണ്ടി ആവശ്യമായി നടപടി സ്വീകരിക്കണം എന്നാണ് ഉത്തരവിട്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.