ETV Bharat / state

മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാർ പിടിയിൽ; നടപടി ഉടൻ - KSRTC employees arrested

പിടിവീണത് 42 ജീവനക്കാർക്ക്. പരിശോധന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം.

DRUNKEN EMPLOYEES AT KSRTC  KSRTC NEWS  KSRTC INSPECTION  കെഎസ്ആർടിസി
KSRTC employees arrested
author img

By ETV Bharat Kerala Team

Published : Apr 11, 2024, 7:18 PM IST

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാർ പിടിയിൽ. മൂന്ന് ദിവസമായി നടന്ന പരിശോധനയിൽ 42 ജീവനക്കാർക്കാണ് പിടിവീണത്. മദ്യപിച്ചതായി കണ്ടെത്തിയ 10 ജീവനക്കാർക്കെതിരെ ഉടൻ സസ്‌പെൻഷൻ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ ഷാജി ഇടിവി ഭാരതിനോട് പറഞ്ഞു.

ഡ്രൈവർമാർ, കണ്ടക്‌ടർമാർ, വർക്ക് ഷോപ്പ് എഞ്ചിനീയർമാർ എന്നിവരാണ് പരിശോധനക്കിടെ പിടിയിലായത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്താൻ പരിശോധന ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ പരിശോധനയ്‌ക്കായി 20 ബ്രത്ത് അനലൈസറാണ് വാങ്ങിയത്.

പരിശോധനയ്‌ക്കായി 20 സ്‌ക്വാഡുകളെ നിയോഗിക്കുകയും ചെയ്‌തിരുന്നു. ഒരു ഡിപ്പോയിൽ ജീവനക്കാർ മദ്യപിച്ചത് മൂലം 8 സർവീസുകൾ മുടങ്ങിയതായും വിവരമുണ്ട്. സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലും ബ്രത്ത് അനലൈസർ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സ്‌മാർട്ട് സിറ്റി പദ്ധതി; 33 ഇലക്‌ട്രിക് ബസുകൾ കൂടി ഉടൻ സർവീസ് ആരംഭിക്കും

സ്‌മാർട്ട് സിറ്റി പദ്ധതിയിൽ അനുവദിച്ച 33 ഇലക്‌ട്രിക് ബസുകൾ കൂടി ഉടൻ സർവീസ് ആരംഭിക്കും. വിവിധ യൂണിറ്റുകളിലായി ഇലക്‌ട്രിക് ബസുകൾ അനുവദിച്ചിട്ടുണ്ട്. സിറ്റി യൂണിറ്റിൽ 4 ബസുകളാണ് അനുവദിച്ചത്.

പേരൂർക്കട, വികാസ് ഭവൻ യൂണിറ്റുകളിലായി 3 വീതം ബസുകൾ അനുവദിച്ചു. നെയ്യാറ്റിൻകര, കാട്ടാക്കട യൂണിറ്റുകളിലായി 6 ബസുകൾ വീതവും വിഴിഞ്ഞം യൂണിറ്റിന് 5ഉം ആറ്റിങ്ങൽ യൂണിറ്റിന് 4 ബസുകളും അനുവദിക്കും. ചാർജറിന്‍റെ ലഭ്യത കൂടി പരിഗണിച്ച ശേഷമാകും അന്തിമ പട്ടിക പുറത്തുവിടുക.

ALSO READ: യാത്രക്കാർ കൈ കാണിച്ചിട്ടും സ്‌റ്റോപ്പിൽ നിർത്താത്ത ഡ്രൈവർമാർക്ക് എട്ടിന്‍റെ പണിയുമായി കെഎസ്ആർടിസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.