പത്തനംതിട്ട : മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടം. വെഞ്ഞാറമൂട് സ്വദേശി രജിതയുടെ (31) കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ (ഒക്‌ടോബര്‍ 3) രാത്രി കുളനട ടിബി ജംഗ്‌ഷനിലാണ് സംഭവം.
മദ്യലഹരിയില്‍ കാറോടിച്ചെത്തിയ രജിത റോഡരികില്‍ പാര്‍ക്ക് ചെയ്‌ത കാറിലും തുടര്‍ന്ന് അടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മദ്യപിച്ചാണ് രജിത വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. ഇതോടെ നടിക്കെതിരെ പൊലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. രജിതക്കൊപ്പം വെൺപാലവട്ടം സ്വദേശിയായ സുഹൃത്ത് രാജുവും കാറിലുണ്ടായിരുന്നു. ഇരുവര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. കാറില്‍ നിന്നും മദ്യ കുപ്പികളും പൊലീസ് കണ്ടെടുത്തു.