ETV Bharat / state

കെഎസ്ആർടിസിയിൽ മദ്യപിച്ച് ഡ്യൂട്ടി, മദ്യം കൈവശംവയ്‌ക്കൽ; ജീവനക്കാർക്കെതിരെ നടപടി - Action against KSRTC employees - ACTION AGAINST KSRTC EMPLOYEES

കെഎസ്ആർടിസി ചീഫ് ഓഫിസ് ഉൾപ്പടെ മുഴുവൻ യൂണിറ്റുകളിലും റീജിയണൽ വർക്‌ഷോപ്പുകളിലും നടത്തിയ പരിശോധനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 137 കേസുകൾ

KSRTC NEWS  DRUNK DUTY AT KSRTC  കെഎസ്ആർടിസിയിൽ മദ്യപിച്ച് ഡ്യൂട്ടി  KSRTC EMPLOYEES SUSPENDED
KSRTC
author img

By ETV Bharat Kerala Team

Published : Apr 21, 2024, 11:25 AM IST

തിരുവനന്തപുരം : മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയതിനും ജോലിക്കിടയിൽ മദ്യം സൂക്ഷിച്ചതിനും കെഎസ്ആർടിസിയിലെ 97 സ്ഥിരം ജീവനക്കാർക്ക് സസ്‌പെൻഷൻ. സ്വിഫ്റ്റിലെ താത്‌കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 40 പേരെ സർവീസിൽ നിന്നും നീക്കം ചെയ്‌തതായും മാനേജ്‌മെന്‍റ് അറിയിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് നടപടി.

ഇൻസ്‌പെക്‌ടർ (1), വെഹിക്കിൾ സൂപ്പർവൈസർ (2), സ്റ്റേഷൻ മാസ്റ്റർ (1), സർജന്‍റ് (1), സ്ഥിരം മെക്കാനിക്ക് (9), ഗ്ലാസ് കട്ടർ (1), കൊറിയർ & ലോജിസ്റ്റിക്‌സ് ബദൽ (1), സ്ഥിരം കണ്ടക്‌ടർ (33), ബദൽ കണ്ടക്‌ടർ (13), സ്വിഫ്റ്റ് കണ്ടക്‌ടർ (1), സ്ഥിരം ഡ്രൈവർ (49), ബദൽ ഡ്രൈവർ (16), സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്‌ടർ (8) എന്നിവരെയാണ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതായി കണ്ടെത്തിയത്.

കെഎസ്ആർടിസി ചീഫ് ഓഫിസ് ഉൾപ്പടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക്‌ഷോപ്പുകളിലും നടത്തിയ പരിശോധനയിൽ 137 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കെഎസ്ആർടിസി വിജിലൻസ് സ്‌പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം ഏപ്രിൽ 7 മുതൽ 20 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട്‌ ചെയ്‌തത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരമായിരുന്നു നടപടി.

ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച്, ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പാടുള്ളൂവെന്നാണ് എം ഡി പ്രമോജ് ശങ്കറിന്‍റെ ഉത്തരവ്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ പൂർണമായും കെഎസ്ആർടിസിയിൽ നിന്നും ഒഴിവാക്കേണ്ടതുണ്ടെന്നും ഇതിനായുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

ALSO READ: റോഡ് അപകടങ്ങൾ ഒഴിവാക്കാന്‍ കെഎസ്ആർടിസി ; ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും പ്രത്യേക പരിശീലനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.