ETV Bharat / state

അപകടത്തിൽപ്പെട്ട കാറിൽ നിന്നും ലഹരി മരുന്ന് പിടികൂടി - MDMA SEIZED IN KOZHIKODE

author img

By ETV Bharat Kerala Team

Published : Jun 14, 2024, 6:56 PM IST

കാര്‍ അമിത വേഗത്തില്‍ എത്തി മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. പൊലീസിന്‍റെ പരിശോധനയിലാണ് കാറില്‍ നിന്നും ലഹരി മരുന്നുകള്‍ കണ്ടെത്തിയത്.

DRUG CASES  CALICUT NEWS  കാറിൽ നിന്നും ലഹരി മരുന്ന് പിടികൂടി  DRUGS WERE SEIZED FROM THE CAR
DRUGS WERE SEIZED FROM THE CAR (ETV Bharat)

കോഴിക്കോട് : അമിതവേഗത്തിലെത്തി അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവും, എംഡിഎംഎയും പിടികൂടി. താമരശ്ശേരിക്കു സമീപം പൂനൂർ പാലത്തിനോട് ചേർന്നായിരുന്നു സംഭവം. നീല വോൾസ് വാഗൺ കാറിൽനിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

ഈ കാറിൽ രണ്ടു പേർ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടതായും നാട്ടുകാര്‍ അറിയിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റൊരാളായ നരിക്കുനി സ്വദേശി എകെ അജ്‌മൽ റോഷനെ ബാലുശ്ശേരി പൊലിസ് പിടികൂടി.

എന്നാൽ പിടികൂടിയ മയക്കുമരുന്നിൻ്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ല. താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടന്ന് എതിർദിശയിൽ വരികയായിരുന്ന ഇന്നോവയിൽ ഇടിക്കുകയായിരുന്നു.

ഇടിച്ച ശേഷം ഇന്നോവയിലെ യാത്രക്കാരോടും, ഓടിക്കൂടിയ ആളുകളോടും കാറിലുണ്ടായിരുന്നവര്‍ മോശമായി പെരുമാറിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ALSO READ: നിമിഷങ്ങൾക്കുള്ളിൽ മോഷണം നടത്തി മുങ്ങുന്നതില്‍ വിദഗ്‌ധന്‍; നിരവധി കേസുകളിലെ പ്രതി, ഒടുവില്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.