ETV Bharat / state

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും - kOTHAMANGALAM Elephant STUCK

ചൂട് കുറഞ്ഞ ശേഷം, വൈകുന്നേരത്തോടെ ആനയെ മയക്കുവെടി വെക്കുമെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു.

ELEPHANT STUCK IN WELL  KOTHAMANGALAM  കാട്ടാന കോതമംഗലം  മയക്കുവെടി
Forest department to give drug shot to elephant stuck in well at Kothamangalam
author img

By ETV Bharat Kerala Team

Published : Apr 12, 2024, 4:23 PM IST

എറണാകുളം: കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വെക്കാനാണ് നിലവിലെ തീരുമാനമെന്ന് മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു. ആനയുടെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ചൂട് കുറഞ്ഞ ശേഷം വൈകുന്നേരത്തോടെ മാത്രമേ ആനയെ മയക്കുവെടി വെക്കുകയുള്ളൂ. ആനയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നും, ആന ക്ഷീണിതനായെന്നുമാണ് വനം വകുപ്പ് ഉദ്യേഗസ്ഥർ നൽകുന്ന വിവരം.

ആന കിണറ്റിൽ വീണ് പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോഴാണ് രക്ഷാപ്രവർത്തനം സംബന്ധിച്ച് വനം വകുപ്പ് തീരുമാനത്തിലെത്തുന്നത്. കിണർ ഇടിച്ച് വഴിയുണ്ടാക്കി ആനയെ രക്ഷപെടാൻ സഹായിക്കാമെന്ന തീരുമാനത്തെ നാട്ടുകാർ ശക്തമായി എതിർത്തതോടെയാണ് രക്ഷാപ്രവർത്തനം വൈകിയത്.

അതേസമയം, ആന തന്നെ സ്വയം രക്ഷപെടാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കിണറിൻ്റെ ഒരു ഭാഗം ഇടിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവഴി കയറി ആന രക്ഷപെടാനുള്ള സാധ്യതയും അധികൃതർ തള്ളി കളയുന്നില്ല. ഇതേ തുടർന്ന് കോട്ടപ്പടി യിലെ നാല് വാർഡുകളിൽ ജില്ലാ കലക്‌ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ആനയുടെ രക്ഷാപ്രവർത്തനം ഏതു രീതിയിൽ നടത്തണമെന്ന് ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നും ഇത് തടയാൻ ശ്രമിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിൽ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് കാട്ടാന വീണത്. മലയാറ്റൂർ ഡി എഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് രക്ഷാ പ്രവർത്തിന് നേതൃത്വം നൽകുന്നത്. അതേ സമയം സ്ഥിരം പ്രശ്‌നക്കാരനായ ഈ കാട്ടാനയ മയക്കുവെടി വെച്ച് പിടികൂടാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാർ ആദ്യം മുതൽ ആവശ്യപ്പെട്ടത്.

ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ച് വഴിയുണ്ടാക്കി രക്ഷപ്പെടുത്താനായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്. എന്നാൽ മയക്കുവെടി വെച്ച് പിടി കൂടണമെന്ന ആവശ്യത്തിൽ നാട്ടുകാൾ ഉറച്ചു നിൽക്കുകയായിരുന്നു. വഴിയുണ്ടാക്കി ആനയെ പുറത്ത് എത്തിച്ചാൽ ആന ആക്രമണം നടത്തുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്.

മയക്കുവെടിച്ച് പിടികൂടുന്നതിന് ഇവിടെ നിരവധി പ്രായോഗിക പ്രശ്‌നങ്ങളാണുള്ളത്. ആനിമൽ ആംബുലൻസ് എത്തിക്കാനുള്ള വഴിയില്ല എന്നതാണ് പ്രധാന വെല്ലുവിളി. നാട്ടുകാരെ അനുനയിപ്പിച്ച് ആനയെ രക്ഷപെടുത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.

സ്ഥിരമായി കാട്ടാന ശല്യം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധം നടത്തിയിരുന്നു.

Read More : കൃഷിയിടത്തിലെ കിണറില്‍ വീണ് കാട്ടാന; മയക്കുവെടി വച്ച് പിടികൂടണമെന്ന് നാട്ടുകാര്‍, രക്ഷപെടുത്താന്‍ വനംവകുപ്പ് ശ്രമം - Elephant Falls Into Well

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.