കണ്ണൂർ: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. കഴിഞ്ഞ ജനുവരി 14-നായിരുന്നു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹർഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയത്(harshad).
രാവിലെ പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഇയാൾ ഗാന്ധിപ്രതിമയ്ക്ക് സമീപത്തെ ഗേറ്റിലെത്തിയപ്പോൾ പാറാവുകാരന്‍റെ കണ്ണുവെട്ടിച്ച് പടികളിറങ്ങി റോഡിലേക്ക് ഓടുകയായിരുന്നു. ഇതേ സമയം റോഡരികിൽ ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനൊപ്പം ഇയാളുടെ ബൈക്കിന്‍റെ പിറകിൽ കയറി ഹർഷാദ് രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ആസൂത്രിതമായ ജയിൽ ചാട്ടമായിരുന്നെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായി. ബാംഗ്ലൂരിലെ വലിയ മയക്ക് മരുന്ന് സംഘവുമായി ബന്ധമുള്ള ഹർഷാദിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കുകയായിരുന്നു(Drug case convict) .
ജയില്‍ ചാടിയ ഹര്‍ഷാദ് നേരെ എത്തിയത് ബംഗ്ളൂരുവിലാണെന്ന് പോലീസ് പറയുന്നു. ഇവിടെ വെച്ചാണ് ഇയാളുടെ മുന്‍ പരിചയക്കാരി കൂടിയായ പെണ്‍സുഹൃത്ത് അപ്സര ഒപ്പം ചേര്‍ന്നത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ നേപ്പാള്‍ അതിര്‍ത്തി വരെ എത്തിയതായി പോലീസ് മനസ്സിലാക്കി. പിന്നീട് ഡല്‍ഹിയില്‍ തങ്ങിയ ഇരുവരും തിരിച്ച് തമിഴ്നാട്ടിലെത്തി. അവിടെ മൊബൈല്‍ ഫോണുകളും എ ടി എം കാര്‍ഡുകളും ഉപയോഗിക്കാതെ പോലീസിന്‍റെ കണ്ണുവെട്ടിക്കാന്‍ ഇരുവരും ശ്രമിച്ചു.
തടവു ചാടിയ ഹര്‍ഷാദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്ന് ബൈക്കില്‍ രക്ഷപ്പെടുത്തിയ റിസ്വാന്‍ കീഴടങ്ങിയതോടെയാണ് ഇവരെപ്പറ്റി പോലീസിന് വിവരം ലഭിക്കുന്നത്. ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിരുന്നു. റിസ്വാനെ ചോദ്യം ചെയ്‌തപ്പോഴാണ് ഹർഷാദിന് തമിഴ്‌നാട്ടിൽ സഹായങ്ങൾ നൽകുന്ന സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചത്. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്ഹര്‍ഷാദും പെണ്‍സുഹൃത്തും ശിവഗംഗയിലുണ്ടെന്ന് പോലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് അവിടെയെത്തി അന്വേഷണ സംഘം ഇരുവരേയും പിടി കൂടുകയായിരുന്നു.തമിഴ്‌നാട്ടിൽ താമസിക്കുന്ന അപ്‌സര എന്ന സ്ത്രീയാണ് പ്രതിക്ക് താമസ സൗകര്യം ഉൾപ്പടെ ഒരുക്കി നൽകിയത്. തലശ്ശേരിയിലെ ഒരു ടാറ്റൂ പാര്‍ലറില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായിരുന്നു ഹര്‍ഷാദിന്‍റെ പെണ്‍സുഹൃത്ത്. അവിടെ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച, മയക്കുമരുന്ന് വില്‍പ്പന എന്നിവയടക്കം വിവിധ സ്റ്റേഷനുകളിലായി ഹര്‍ഷാദിന്‍റെ പേരില്‍ 17 കേസുകള്‍ നിലവിലുണ്ട്. തമിഴ്നാട്ടില്‍ പിടിയിലായ ഹർഷാദിനെ വെള്ളിയാഴ്‌ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു.
കണ്ണവം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മയക്കുമരുന്ന് കേസിലാണ് വടകര കോടതി ഹർഷാദിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നത്.
Also Read: മയക്ക് മരുന്ന് പ്രതി ജയില്‍ ചാടിയ സംഭവം; അന്വേഷണത്തിന് തുമ്പായില്ല, പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന