ETV Bharat / state

കോഴിക്കോട് 224 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍ - drug arrrest in kozhikode - DRUG ARRREST IN KOZHIKODE

ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ 10 ലക്ഷം രൂപ വിലമതിക്കുന്നതാണ്.

ഹാഷിഷ് ഓയിൽ പിടികൂടി  കോഴിക്കോട്  HASHISH OIL STORED FOR SALE SEIZED  EXCISE POLICE
drug arrrest in kozhikode; Hashish oil stored for sale seized, KP Praveen was arrested
author img

By ETV Bharat Kerala Team

Published : Apr 8, 2024, 9:49 PM IST

കോഴിക്കോട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച 224 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. വേങ്ങേരി നെടുങ്ങോട്ടൂർ കാട്ടിൽപറമ്പ് വീട്ടിൽ കെ പി പ്രവീൺ (25) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വേങ്ങേരി ബൈപ്പാസിൽ നിന്ന് പ്രോവിഡൻസ് കോളേജിലേക്ക് പോകുന്ന റോഡിന് സമീപം വെച്ചാണ് പൊലീസ് സംഘം പ്രവീണിനെ അറസ്‌റ്റ് ചെയ്‌തത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി ഹാഷിഷ് ഓയിൽ കൊണ്ടുവന്നിരിക്കുന്നത്. ഇതിന് 10 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് സംഘം അറിയിച്ചു.

പ്രിവന്‍റ് ഓഫീസർ സി പി ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ റസൂൺ കുമാർ, വി വി വിനു, എക്സൈസ് ഡ്രൈവർ എം എ ബിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read : മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ബലാത്സംഗം; മദ്രസ അധ്യാപകർക്കും മാനേജർക്കുമെതിരെ കേസ് - Madrassa Cook Gang Raped

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.