ETV Bharat / state

മുങ്ങി മരണം; രണ്ടിടങ്ങളിലായി മരിച്ചത് നാല് വിദ്യാർഥികൾ

Drowned death in Kozhikode and Thrissur: ഭാരതപ്പുഴയില്‍ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു, തൃശൂരിൽ സഹോദരങ്ങൾ പാറക്കുളത്തിൽ വീണ് മരിച്ചു.

മുങ്ങി മരണം  നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു  four students drowned death  Drowned death Kozhikode Thrissur
four students drowned death in Kozhikode and Thrissur
author img

By ETV Bharat Kerala Team

Published : Jan 21, 2024, 7:02 PM IST

Updated : Jan 21, 2024, 7:30 PM IST

രണ്ടിടങ്ങളിലായി മുങ്ങി മരിച്ചത് നാല് വിദ്യാർഥികൾ

കോഴിക്കോട്: ഫുട്‌ബോൾ കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പ്രഭോദിനി സ്വദേശികളായ ആയൂര്‍ രാജ് (13), അശ്വിന്‍ (11) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30ഓടെയായിരുന്നു അപകടം.

തവനൂര്‍ കാര്‍ഷിക കോളജിന്‍റെ പിറക് വശത്തുളള കടവില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. കളിക്കിടെ പുഴയിലേക്ക് തെറിച്ചു വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. തുടർന്ന് കുട്ടികളുടെ നിലവിളി കേട്ട് പശുവിനെ മേയ്‌ക്കാന്‍ എത്തിയ ആളുകൾ ഇരുവരെയും കരയ്‌ക്കെത്തിച്ചു.

ഇരുവരെയും ഉടൻ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റിപ്പുറം എംഇഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആയൂര്‍ രാജ്.

തൃശൂരിലും മുങ്ങി മരണം: കുന്നംകുളം ചൊവ്വന്നൂർ പന്തല്ലൂരിൽ സഹോദരിമാർ പാറകുളത്തിൽ വീണ് മരിച്ചു. മടപ്പാത്തുവളപ്പിൽ അഷ്‌കറിന്‍റെയും സുബൈദയുടെയും മക്കളായ ഹസ്‌നത്ത് (13), അഷിത (9) എന്നിവരാണ് മരിച്ചത്. ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പിതാവിനൊപ്പം വരുമ്പോൾ കാലിൽ പറ്റിയ ചെളി കഴുകാൻ അടുത്തുള്ള പാറക്കുളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

Last Updated : Jan 21, 2024, 7:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.