ഇടുക്കി: ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനംവകുപ്പ്. മൂന്നാർ മേഖലയിൽ സ്ഥിരമായി എത്തുന്ന കാട്ടാനകളെ കൂടാതെ കൂടുതൽ കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് വനം വകുപ്പിൻ്റെ നടപടി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പഴയമൂന്നാർ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ പിന്നീട് ഡ്രോണിൻ്റെ സഹായത്തോടെ നിരീക്ഷണം നടത്തുകയും പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയുമായിരുന്നു. പെട്ടിമുടി ആർആർടി ഉൾപ്പെടെ 20 പേർ അടങ്ങുന്നതായിരുന്നു ദൗത്യസംഘം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വനത്തിനുള്ളിൽ നിന്നും ജനവാസ മേഖലയിലേക്ക് നീങ്ങുന്ന കാട്ടാനകളെ ഡ്രോണിൻ്റെ സഹായത്തോടെ നിരീക്ഷണം നടത്തിയതിന് ശേഷം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന് മുൻപ് കാട്ടിലേക്ക് തുരത്താനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
പെട്ടിമുടി ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതച്ച ആറോളം കാട്ടാനകളെയാണ് ഇപ്പോൾ കാട്ടിലേക്ക് തുരത്താൻ ശ്രമം തുടരുന്നത്. ആനമുടി ദേശീയ ഉദ്യാനത്തിലേക്ക് കാട്ടാനകളെ കയറ്റി വിടാനാണ് വനംവകുപ്പ് ശ്രമം നടത്തുന്നത്. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പിൻ്റെ ഈ ഇടപെടൽ.
Also Read: മലപ്പുറത്തെ ജനവാസ മേഖലയിൽ 'കാട്ടാന ഫാമിലി'; പകല്‍ മുഴുവൻ കറങ്ങി വയറുനിറച്ച് മടക്കം