ETV Bharat / state

കെഎസ്‌ആർടിസി ബസില്‍ സ്വയംഭോഗം; മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയില്‍ 52 കാരൻ പിടിയിൽ - MASTURBATION IN KSRTC BUS - MASTURBATION IN KSRTC BUS

മെഡിക്കൽ വിദ്യാർഥിയോട് മോശമായി പെരുമാറുകയും, അവരുടെ അടുത്തിരുന്ന് സ്വയംഭോഗം ചെയ്യുകയും ചെയ്‌ത 52 കാരൻ പിടിയിൽ.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 3:18 PM IST

കോഴിക്കോട്: കെഎസ്‌ആർടിസി ബസില്‍ മെഡിക്കല്‍ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്‌ത 52 കാരൻ പിടിയില്‍. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് ഇയാളെ ബസ് ജീവനക്കാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പുലർച്ചെ 4.15 നാണ് സംഭവം.

പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കസബ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്‌ആർടിസി സൂപ്പർഫാസ്‌റ്റ് ബസില്‍ പുലർച്ചെ 2.30 നാണ് ഷംസുദീൻ ഗുരുവായൂരില്‍ നിന്ന് കയറിയത്. കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത ഇയാള്‍ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. പിന്നീട് വിദ്യാർഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ വിദ്യാർഥിനിയോടു മോശമായി പെരുമാറുകയും ചെയ്‌തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാർഥിനി കണ്ടക്‌ടറെ വിവരം അറിയിച്ചു. കണ്ടക്‌ടറുടെ നിർദേശപ്രകാരം ബസ് കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു കൊണ്ടുപോയി. പുലർച്ചെ 4.15 നാണ് ബസ് സിറ്റി കണ്‍ട്രോള്‍ റൂമിനു മുന്നിലെത്തിയത്. ട്രാഫിക് പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കസബ പൊലീസ് എത്തി വിദ്യാർഥിനിയില്‍ നിന്ന് പരാതി എഴുതി വാങ്ങി.

പ്രതി ബസില്‍ നിന്ന് നടത്തിയ പ്രവൃത്തി വിദ്യാർഥിനി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. അതേസമയം, ബസില്‍നിന്നു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും സഹയാത്രക്കാരും ചേർന്നു തടഞ്ഞു വച്ച്‌ പൊലീസിനു കൈമാറി. പ്രതിക്കെതിരെ പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. പരാതിയില്‍ തുടർ നടപടിക്കു താല്‍പര്യമില്ലെന്ന് വിദ്യാർഥിനി അറിയിച്ച സാഹചര്യത്തിലാണ് പ്രതിക്ക് സ്‌റ്റേഷൻ ജാമ്യം നല്‍കി വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.

ALSO READ : പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.