മലപ്പുറം: നിലമ്പൂർ-ഷൊർണൂർ പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കിടെ യുവ വനിത ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു. ഷൊർണൂർ വിഷ്‌ണു ആയുർവേദ ആശുപത്രിയിലെ ഡോക്‌ടറും നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിയുമായ ഗായത്രിക്ക് (25) ആണ് പാമ്പ് കടിയേറ്റത്.
ഇന്ന് രാവിലെ ഏഴിന് നിലമ്പൂരില്‍ നിന്ന് ഷൊർണൂരിലേക്ക് പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിന് മുമ്പാണ് സംഭവമുണ്ടായത്. ഡോക്‌ടറെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനില്‍ നിന്ന് പാമ്പിനെ പിടികൂടാനായി ആർ ആർ ടി സംഘം പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ കാത്തുനിന്നു.