ETV Bharat / state

കടല്‍ക്ഷോഭം രൂക്ഷം; തീരപ്രദേശങ്ങളിലെ വിനോദസഞ്ചാരം നിരോധിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി - sea encroachment alert - SEA ENCROACHMENT ALERT

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്ന്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി.

SEA ENCROACHMENT  DISASTER MANAGEMENT AUTHORITY  TOURISM ACTIVITIES  SEA ENCROACHMENT ALERT
SEA ENCROACHMENT ALERT
author img

By ETV Bharat Kerala Team

Published : Mar 31, 2024, 11:02 PM IST

തിരുവനന്തപുരം: കടലാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. മൂന്ന് ദിവസത്തേക്ക്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്.

തീരദേശ മേഖല ഉൾപ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ് തഹസിൽദാർമാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാനും ആർടിഒ, മേജർ ഇറിഗേഷൻ, അദാനി, മൈനർ ഇറിഗേഷൻ, വിസിൽ, പഞ്ചായത്ത് സെക്രട്ടറിമാർ, ഡി ഡി പി എന്നിവരുമായി ബന്ധപ്പെട്ട് വേലിയേറ്റ സമയത്തുണ്ടായ വെള്ളം തിരിച്ചു കടലിലേക്ക് ഇറക്കിവിടുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

വെള്ളം കയറിയ വീടുകൾ, ക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ച് ഫസ്റ്റ് എയ്‌ഡ്‌ കിറ്റുകളും അവശ്യ ജീവൻ രക്ഷാ മരുന്നുകളും സംഭവസ്ഥലത്ത് എത്തിക്കാൻ ഡിഎംഒയെ ചുമതലപ്പെടുത്തി. കടലാക്രമണ ബാധിത പ്രദേശങ്ങളിൽ റിലീഫ് ക്യാമ്പുകൾ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട ക്യാമ്പുകൾ തുടങ്ങാൻ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്‌കൂളുകളുടെയോ താക്കോൽ, അവിടെ വെള്ളം, ഭക്ഷണം അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനുള്ള നടപടികൾ അതത് തഹസിൽദാർമാരും ക്യാമ്പുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികളും സ്വീകരിക്കുമെന്നും കടലാക്രമണത്തെ തുടർന്ന് റോഡുകളിൽ വെള്ളം കയറി അപകട ഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിൽ അവിടേക്കുള്ള യാത്ര നിരോധനം നടപ്പിലാക്കുന്നതിന്‌ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.