ETV Bharat / state

സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ച : മോഷ്‌ടാവ് ഉഡുപ്പിയിൽ പിടിയിൽ - Director Joshiy house theft - DIRECTOR JOSHIY HOUSE THEFT

ബിഹാർ സ്വദേശിയായ മോഷ്‌ടാവിനെ കേരള പൊലീസ്‌ ഉഡുപ്പിയിൽവച്ച്‌ പിടികൂടി

THEFT ACCUSED CAUGHT  DIRECTOR JOSHIY  KERALA POLICE NAB ACCUSED IN UDUPI  ജോഷിയുടെ വീട്ടില്‍ മോഷണം
DIRECTOR JOSHIY HOUSE THEFT
author img

By ETV Bharat Kerala Team

Published : Apr 22, 2024, 11:13 AM IST

എറണാകുളം : സംവിധായകൻ ജോഷിയുടെ വസതിയിൽ മോഷണം നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാന്‍ (37) ആണ്‌ അറസ്റ്റിലായത്. കർണാടകയിലെ ഉഡുപ്പിയിൽവച്ചാണ് പ്രതി വലയിലായത്. ഇയാളെ ഉടൻ സംസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.

പ്രതി സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. കാര്‍ ദൂരെ നിര്‍ത്തിയ ശേഷം ഇയാള്‍ മോഷണത്തിനായി ജോഷിയുടെ വീട് തെരഞ്ഞെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കും കർണാടക, തമിഴ്‌നാട് സേനകള്‍ക്കും കൈമാറിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്‌ച രാത്രി (ഏപ്രില്‍ 20) പനമ്പിള്ളി നഗറിലെ സംവിധായകന്‍റെ വീട്ടിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന വസ്‌തുക്കളാണ് നഷ്‌ടപ്പെട്ടത്. വീടിന്‍റെ അടുക്കള വാതിൽ തകർത്താണ് പ്രതി അകത്തുകടന്നത്. സിസിടിവി ദൃശ്യങ്ങളിൽ മോഷ്‌ടാവ് താമസസ്ഥലത്ത് അതിക്രമിച്ച്‌ കയറുന്നത്‌ വ്യക്തമാണ്‌.

സംഭവം നടക്കുമ്പോൾ ജോഷിയും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ പുലർച്ചെയാണ് കവര്‍ച്ച നടന്നതായി തിരിച്ചറിയുന്നത്.

ALSO READ: എൻഐടി ജീവനക്കാരിയുടെ സ്‌കൂട്ടർ മോഷണം; പ്രതി പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.