ETV Bharat / state

കേരളത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ സംസാരിക്കുക ഇവരൊക്കെ; എംപിമാരെ പറ്റി വിശദമായി അറിയാം. - Details of MPs from Kerala

author img

By ETV Bharat Kerala Team

Published : Jun 5, 2024, 8:13 PM IST

അപ്രതീക്ഷിത വിജയപരാജയങ്ങള്‍ കണ്ട തെരഞ്ഞെടുപ്പില്‍ ഒരു അപ്രതീക്ഷിത എംപിയെ അടക്കം മൂന്ന് പുതുമുഖ എംപിമാരെയാണ് കേരളത്തിന് ലഭിച്ചത്. ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ പറ്റി അറിയാം.

MP FROM KERALA  KERALA MP LIST  കേരളത്തില്‍ നിന്നുള്ള എംപിമാര്‍  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
കേരളത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ സംസാരിക്കുക ഇവരൊക്കെ (ETV Bharat)

നാധിപത്യത്തിന്‍റെ മനോഹാരിത അതിന്‍റെ പാരമ്യത്തില്‍ കാണിച്ചു തന്ന തെരഞ്ഞെടുപ്പായിരുന്നു 2024-ലേത്. അപ്രതീക്ഷിത വിജയപരാജയങ്ങള്‍ കണ്ട തെരഞ്ഞെടുപ്പില്‍ ഒരു അപ്രതീക്ഷിത എംപിയെ അടക്കം മൂന്ന് പുതുമുഖ എംപിമാരെയാണ് കേരളത്തിന് ലഭിച്ചത്. തൃശൂരില്‍ ചരിത്ര വിജയം കുറിച്ച സുരേഷ്‌ ഗോപിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ കേരളത്തിലെ താരം. ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ത്തന്നെ കേരളത്തില്‍ നിന്നുള്ള ബിജപിയുടെ ആദ്യ എംപിയാണ് സുരേഷ്‌ ഗോപി. അതും 75,079 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍.

കേരളത്തിലെ ഇടതു കനല്‍ കെടാതെ കാത്ത കെ രാധാകൃഷ്‌ണനാണ് കേരളത്തിലെ അടുത്ത പുതുമുഖ എംപി. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ഇടതുമുന്നണിയുടെ ഏക അംഗമാണ് കെ രാധാകൃഷ്‌ണന്‍. കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ വിജയിച്ചു കയറിയ ഷാഫി പറമ്പിലാണ് മൂന്നാമത്തെ എംപി. വടകര മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ കെകെ ശൈലജയെ തോല്‍പ്പിച്ചായിരുന്നു ഷാഫിയുടെ കൂറ്റന്‍ വിജയം.

കേരളത്തില്‍ നിന്നുള്ള 20 എംപിമാര്‍ ഇവര്‍...

  • തിരുവനന്തപുരം- ശശി തരൂര്‍

തുടര്‍ച്ചയായ നാലാം തവണയാണ് ശശി തരൂര്‍ തിരവന്തപുരത്ത് നിന്നും പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 15,000-ത്തില്‍ അധികം വോട്ടിന്‍റെ ഭൂരിരക്ഷത്തിലാണ് കേന്ദ്ര മന്ത്രി കൂടി ആയ രാജീവ് ചന്ദ്രശേഖറിനെ ശശി തരൂര്‍ പരാജയപ്പെടുത്തിയത്. 68 കാരനായ തരൂര്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ സഹമന്ത്രി ആയിരുന്നു. എ ഐ സിസി അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ച പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക സമിതി അംഗമാണ് തരൂര്‍. ഐക്യരാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ജനറലായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയായ ശശി തരൂര്‍ പലപ്പോഴും വിവാദങ്ങളിലും ചെന്നു പെട്ടു.ഭൂരിപക്ഷം കുറഞ്ഞെങ്കിലും ത്രികോണപ്പോരില്‍ അജയ്യത തെളിയിച്ചാണ് ശശി തരൂര്‍ തിരുവനനന്തപുരത്തു നിന്ന വീണ്ടും ലോക് സഭയിലെത്തുന്നത്.

  • ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്

തുടര്‍ച്ചയായ രണ്ടാം തവണയും ആറ്റിങ്ങലിനെ ലോക് സഭയില്‍ പ്രതിനിധീകരിക്കുക അടൂര്‍ പ്രകാശ് ആയിരിക്കും. കോന്നിക്കാരുടെ നിയമസഭാംഗമായിരുന്ന അടൂര്‍ പ്രകാശ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലാണ് ആറ്റിങ്ങലിലെത്തിയത്. ഇത്തവണ കടുത്ത ത്രികോണ മല്‍സരത്തില്‍ ഇടതുമുന്നണിയുടെ വി ജോയിയേയും ബിജെപിയിലെ വി മുരളീധരനേയും കീഴടക്കിയാണ് അടൂര്‍ പ്രകാശ്‌ ആറ്റിങ്ങലില്‍ വിജയിച്ചത്. 684 വോട്ടുകള്‍ക്കാണ് വി ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. 69- കാരനായ അടൂര്‍ പ്രകാശ് അഞ്ച് തവണ നിയമസഭാംഗമായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രി സഭകളില്‍ പല കാലങ്ങളിലായി ആരോഗ്യം,റവന്യു, കയര്‍, ഭക്ഷ്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്.

  • കൊല്ലം- എന്‍ കെ പ്രേമചന്ദ്രന്‍

ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള എന്‍ കെ പ്രേമ ചന്ദ്രനാണ് കൊല്ലം മണ്ഡലത്തെ ലോക് സഭയില്‍ പ്രതിനിധീകരിക്കുക. 1996 ലും 1998 ലും 2014 ലും 2019 ലും കൊല്ലത്തെ എം പിയായ എന്‍ കെ പ്രേമചന്ദ്രന് ലോക് സഭയിലിത് അഞ്ചാമൂഴമാണ്. ഇടതുമുന്നണിക്കു വേണ്ടി രണ്ടു തവണ കൊല്ലത്തു വിജയിച്ച പ്രേമ ചന്ദ്രന്‍ 2014 മുതല്‍ തുടര്‍ച്ചയായി 3 തെരഞ്ഞെടുപ്പുകളില്‍ യുഡി എഫിനു വേണ്ടിയും കൊല്ലം പിടിച്ചു. പാര്‍ലമെന്‍റില്‍ മികച്ച പ്രസംഗങ്ങള്‍ നടത്തി ദേശീയ നേതാക്കളുടെ ശ്രദ്ധേയില്‍പ്പെട്ട നേതാവാണ് പ്രേമചന്ദ്രന്‍. മികച്ച പാര്‍ലമെന്‍റേറിയനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രേമ ചന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിനിമാ നടനുമായ എം മുകേഷിനെ ഒന്നര ലക്ഷത്തോളം വോട്ടിനാണ് ഇത്തവണ പരാജയപ്പെടുത്തിയത്. 2006-ലെ വിഎസ് മന്ത്രി സഭയില്‍ ജല വിഭവ മന്ത്രിയായിരുന്നു. 2000 മുതല്‍ 2006 വരെ രാജ്യ സഭ എംപിയായും സേവനമനുഷ്‌ഠിച്ചു. ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിനൊടുവില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം ചായ സത്കാരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പ്രേമചന്ദ്രനെതിരെ ഇടതുമുന്നണി വന്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു.

  • പത്തനംതിട്ട- ആന്‍റോ ആന്‍റണി

ജനകീയനായ തോമസ് ഐസക്കിനെ മലര്‍ത്തിയടിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ ആന്‍റോ ആന്‍റണി ഇത്തവണ പാര്‍ലമെന്‍റിലേക്ക് ജയിച്ചുകയറിയത്. 66119 വോട്ടിനായിരുന്നു ആന്‍റോ ആന്‍റണിയുടെ ജയം. ശബരിമല പ്രശ്‌നത്തോടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് പത്തനംതിട്ട. ഏറെ പ്രതീക്ഷയോടെ ബിജെപി രംഗത്തിറക്കിയ, എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിക്ക് മണ്ഡലത്തില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കാനായില്ല. 66 കാരനായ ആന്‍റോ ആന്‍റണി 2009 മുതല്‍ പത്തനംതിട്ട എംപിയായി തുടര്‍ന്ന് വരികയാണ്. കോട്ടയത്ത് ഡിസിസി പ്രസിഡന്‍റായിരുന്ന ആന്‍റോ ആന്‍റണി, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗമാണ്.

  • മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്‌

ലോക്‌സഭയിലേക്ക് എട്ടാം തവണയും ജയിച്ചുകയറിയ കൊടിക്കുന്നില്‍ സുരേഷ്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ എംപിയാകുന്ന നേതാവെന്ന റെക്കോര്‍ഡും കരസ്ഥമാക്കിയിരിക്കുകയാണ്. പൊന്നാനി മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ വിജയിച്ച ജി.എം. ബനാത്​വാലയെയും വടകരയിൽ നിന്ന് മത്സരിച്ച് ആറ് തവണ പാര്‍ലമെന്‍റിലെത്തിയ കെ.പി. ഉണ്ണികൃഷ്‌ണനെയുമാണ് കൊടിക്കുന്നില്‍ മറികടന്നത്. 10868 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എ അരുണ്‍കുമാറിനെ കൊടിക്കുന്നില്‍ തോല്‍പ്പിച്ചത്. 61- കാരനായ കൊടിക്കുന്നില്‍ സുരേഷ്‌ രണ്ടാം യുപിഎ സര്‍ക്കാരില്‍ തൊഴില്‍ സഹമന്ത്രി ആയിരുന്നു. 1989,91,96,99 തെരഞ്ഞെടുപ്പുകളില്‍ അടൂരില്‍ നിന്ന് പാര്‍ലമെന്‍റിലെത്തി. 2009,14,19,24 തെരഞ്ഞെടുപ്പുകളില്‍ മാവേലിക്കരയില്‍ നിന്ന് വിജയിച്ചു.

  • ആലപ്പുഴ- കെ സി വേണുഗോപാല്‍

ലീഡര്‍ കെ കരുണാകരന്‍ കണ്ടെത്തി വളര്‍ത്തിയ വിദ്യാര്‍ത്ഥി നേതാവായിരുന്നു കെ സി വേണുഗോപാല്‍. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് ഇന്ന് എഐസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറിയും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനുമായ കെ സി വേണുഗോപാല്‍ 2020 മുതല്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായിരിക്കേയാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. 2011 ല്‍ കേന്ദ്ര ഊര്‍ജ, വ്യോമഗതാഗത സഹമന്ത്രിയായിരുന്നു. 1996,2001,2006 വര്‍ഷങ്ങളില്‍ ആലപ്പുഴയില്‍ നിന്ന് എംഎല്‍എ ആയിരുന്നു. 2004- ല്‍ കേരള മന്ത്രിസഭയില്‍ ടൂറിസം, ദേവസ്വം വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. 61 കാരനായ കെസി വേണുഗോപാല്‍ ഇന്ത്യാമുന്നണിയുടെ നിര്‍ണ്ണായക നീക്കങ്ങളിലും സജീവമാണ്.

  • കോട്ടയം- ഫ്രാന്‍സിസ് ജോര്‍ജ്ജ്

മൂന്നാം തവണയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് പാര്‍ലമെന്‍റിലെത്തുന്നത്. 1999ലും 2004ലും ഇടുക്കിയില്‍ നിന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ലമെന്‍റിലെത്തിയത്. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ എം ജോര്‍ജ്ജിന്‍റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ പ്രതിനിധിയാണ്. കേരള കോണ്‍ഗ്രസുകാര്‍ ചരിത്രത്തിലാദ്യമായി നേര്‍ക്ക് നേര്‍ നിന്ന് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് സ്വന്തമാക്കിയത് മിന്നുന്ന വിജയമാണ്. ഇത് നിലനില്‍പ്പിന്‍റെ കൂടി വിജയമാണ്. ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിക്കണമെങ്കിലും ചിഹ്നം നിലനിര്‍ത്തണമെങ്കിലും സ്വന്തമായി ഒരു എംപി വേണം. അത് കൊണ്ട് തന്നെ ഈ വിജയത്തിന് അധിക മധുരമുണ്ട്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനെ ബഹുദൂരം പിന്നിലാക്കിയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ നേട്ടം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ് മണ്ഡലത്തില്‍ മൂന്നാമതെത്തിയത്.

  • ഇടുക്കി- ഡീന്‍ കുര്യാക്കോസ്

ലോക്‌സഭയിലേക്ക് ഡീന്‍ എത്തുന്നത് ഇത് രണ്ടാം തവണയാണ്. 2014ലും ഇടുക്കിയെയാണ് പ്രതിനിധീകരിച്ചത്. ഇക്കുറിയും മണ്ഡലം കൈവിട്ടില്ല. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായിരുന്നു 42കാരനായ ഡീന്‍. സിപിഎമ്മിന്‍റെ ജോയ്‌സ് ജോര്‍ജ്ജിനെയാണ് 1,337,27വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഡീന്‍ പിന്നിലാക്കിയത്. മണ്ഡലത്തിലെ പകുതിയിലേറെയും വോട്ട് ഡീന്‍ സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥനാണ് മൂന്നാം സ്ഥാനം.

  • എറണാകുളം- ഹൈബി ഈഡന്‍

എറണാകുളത്തെ പ്രതിനിധീകരിച്ച് ഹൈബി ഈഡന്‍ ലോക്‌സഭയിലെത്തുന്നത് ഇത് രണ്ടാം വട്ടം. 2011 മുതല്‍ 2019 വരെ എറണാകുളം എംഎല്‍എ ആയിരുന്നു. എംപിയും എംഎല്‍എയുമായിരുന്ന പരേതനായ ജോര്‍ജ്ജ് ഈഡന്‍റെ മകനാണ് ഹൈബി. മണ്ഡലത്തില്‍ പോള്‍ ചെയ്‌ത വോട്ടിന്‍റെ 53ശതമാനം ഹൈബി സ്വന്തമാക്കി. ഇടതുമുന്നണി അത്ഭുതം സൃഷ്‌ടിക്കാന്‍ ഇറക്കിയ സിപിഎമ്മിന്‍റെ കെ ജെ ഷൈനിനെ ബഹുദൂരം പിന്നിലാക്കിയാണ് ഹൈബി ഇവിടെ വീണ്ടും വിജയക്കൊടി പാറിച്ചത്. എന്‍ഡിഎയുടെ കെ എസ് രാധാകൃഷ്‌ണനാണ് മൂന്നാം സ്ഥാനത്ത്.

  • ചാലക്കുടി- ബെന്നി ബെഹനാന്‍

ലോക്‌സഭയിലേക്ക് രണ്ടാം തവണയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ബെന്നി ബെഹനാന്‍ എത്തുന്നത്. യുഡിഎഫിന്‍റെ മുന്‍ കണ്‍വീനറാണ്. 1982ല്‍ പിറവത്തെയും 2011ല്‍ തൃക്കാക്കരയെയും നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. മുന്‍ മന്ത്രി കൂടിയായ സി രവീന്ദ്രനാഥിനെയാണ് ബെന്നി ബെഹനാന്‍ പരാജയപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിഡിജെഎസ് നേതാവ് കെ എ ഉണ്ണിക്കൃഷ്‌ണന് മണ്ഡലത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാനായില്ല. അതേസമയം ട്വന്‍റി20യുടെ ചാര്‍ലി പോള്‍ യുഡിഎഫിന്‍റെ വോട്ടില്‍ കാര്യമായ ചോര്‍ച്ചയുണ്ടാക്കി.

  • തൃശൂര്‍- സുരേഷ് ഗോപി

ഇടതു വലതു മുന്നണികളെ ഏറെ ഉലച്ച് കളഞ്ഞ വിജയമാണ് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടേത്. എഴുപത്തയ്യായിരത്തില്‍ പരം വോട്ടുകളുെട ഭൂരിപക്ഷം നേടിയാണ് മുന്‍ മന്ത്രിയും നാട്ടുകാരനും സര്‍വോപരി ജനകീയനുമായ വി എസ് സുനില്‍ കുമാറിനെ തറപറ്റിച്ചത്. ആദ്യമായാണ് ചലച്ചിത്ര താരം കൂടിയായ സുരേഷ് ഗോപി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത്. നേരത്തെ 2019ല്‍ ലോക്‌സഭയിലേക്കും 2021ല്‍ നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പച്ചതൊടാനായില്ല. 2016-22 കാലത്ത് രാജ്യസഭയിലേക്ക് 65കാരനായ സുരേഷ് ഗോപി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

  • ആലത്തൂര്‍- കെ രാധാകൃഷ്‌ണന്‍

ഇക്കുറി ഇടതുമുന്നണിക്ക് ആശ്വസ വിജയം നല്‍കിയ മണ്ഡലമാണ് ആലത്തൂര്‍. സിറ്റിങ്ങ് എംപി രമ്യ ഹരിദാസിനെ നേരിടാന്‍ സംസ്ഥാന മന്ത്രി കൂടിയായ രാധാകൃഷ്‌ണനെ സിപിഎം നിയോഗിക്കുകയായിരുന്നു. ആദ്യമായാണ് ലോക്‌സഭയില്‍ എത്തുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമാണ് സംസ്ഥാന പട്ടിക വിഭാഗ ക്ഷേമ-ദേവസ്വം മന്ത്രിയും ചേലക്കര എംഎല്‍എയുമായ രാധാകൃഷ്‌ണന്‍.

  • പാലക്കാട്- വി കെ ശ്രീകണ്‌ഠന്‍

ലോക്‌സഭയിലേക്ക് ഇത് രണ്ടാം വട്ടമാണ് വി കെ ശ്രീകണ്‌ഠന്‍ എത്തുന്നത്. കെപിസിസി സെക്രട്ടറിയും പാലക്കാട് ഡിസിസി അധ്യക്ഷനുമായിരുന്നു. 2011 നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് മത്സരിച്ചു. പൊളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ എ വിജയരാഘവനെയാണ് പരാജയപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്‌ണകുമാറാണ് ഇവിടെ മൂന്നാമത് എത്തിയത്. സംഘടനാപരമായി കോണ്‍ഗ്രസിന് കരുത്തുള്ള മണ്ഡലമല്ല പാലക്കാട് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ജനകീയനായ നേതാവ് എന്ന ശ്രീകണ്‌ഠന്‍റെ പ്രതിച്‌ഛായ ആണ് മണ്ഡലത്തില്‍ വിജയം അനായാസമാക്കിയത്.

  • പൊന്നാനി- അബ്‌ദുസമദ് സമദാനി

ലോക്‌സഭയിലേക്ക് രണ്ടാം തവണയാണ് 65കാരനായ സമദാനി വിജയിച്ച് കയറിയത്. മുസ്ലീം ലീഗ് പ്രതിനിധിയായ ഇദ്ദേഹം 54.8ശതമാനം വോട്ട് സ്വന്തമാക്കിയാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. സിപിഎമ്മിന്‍റെ കെ എസ് ഹംസ ആയിരുന്നു മുഖ്യ എതിരാളി. എന്‍ഡിഎയില്‍ നിന്ന് മത്സരിച്ച ബിജെപിയുടെ നിവേദിത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021ല്‍ മലപ്പുറത്ത് നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1994-2000ത്തിലും 2000-2006ലും രാജ്യസഭാംഗമായി.

  • മലപ്പുറം- ഇ ടി മുഹമ്മദ് ബഷീര്‍

നാലാം തവണയാണ് ഇ ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയിലേക്ക് എത്തുന്നത്. നാല് തവണ എംഎല്‍എയുമായിരുന്നു 77 വയസുള്ള മുഹമ്മദ് ബഷീര്‍. മുസ്ലീം ലീഗ് പ്രതിനിധിയായ ഇ ടി മുഹമ്മദ് ബഷീര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയാണ്. 2009, 14, 19 ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ പൊന്നാനിയില്‍ നിന്നാണ് ഇദ്ദേഹം ലോക്‌സഭയിലെത്തിയത്. 59 ശതമാനം വോട്ട് സ്വന്തമാക്കിയാണ് ഇദ്ദേഹം കൂറ്റന്‍ വിജയം നേടിയത്. സിപിഎമ്മിന്‍റെ വി വസീഫായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. എന്‍ഡിഎയില്‍ നിന്ന് മത്സരിച്ച ബിജെപിയുടെ അബ്‌ദുള്‍ സലാമിന് കേവലം എട്ട് ശതമാനത്തോളം വോട്ട് മാത്രമേ നേടാനായുള്ളൂ.

  • കോഴിക്കോട്- എം കെ രാഘവന്‍

2009 മുതല്‍ തുടര്‍ച്ചയായി നാലാം തവണയും പാര്‍ലമെന്‍റിലെത്തിയ വ്യക്തിയാണ് കോണ്‍ഗ്രസിന്‍റെ എം കെ രാഘവന്‍. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് 72കാരനായ രാഘവന്‍. 1987ല്‍ പയ്യന്നൂരില്‍ നിന്നും 1991ല്‍ തളിപ്പറമ്പില്‍ നിന്നും നിയമസഭയിലേക്ക് ജനവിധി തേടിയിട്ടുണ്ട്. സിപിഎമ്മിന്‍റെ എളമരം കരീമിനെയാണ് രാഘവന്‍ തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി എം ടി രമേഷായിരുന്നു.

  • വയനാട്- രാഹുല്‍ ഗാന്ധി

ലോക്‌സഭയിലേക്ക് അഞ്ചാം തവണയാണ് കോണ്‍ഗ്രസിന്‍റെ മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി എത്തിയത്. വയനാട്ടില്‍ നിന്ന് രണ്ടാം തവണയാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 2004, 2009, 2014 വര്‍ഷങ്ങളില്‍ അമേഠിയില്‍ നിന്നുള്ള എംപിയായിരുന്നു. 2019ല്‍ ബിജെപി സ്‌മൃതി ഇറാനിയെ അമേഠിയില്‍ രംഗത്ത് ഇറക്കിയതോടെ രാഹുല്‍ സുരക്ഷിത മണ്ഡലം തേടിയാണ് വയനാട്ടിലെത്തിയത്. അമേഠിയില്‍ പരാജയപ്പെട്ട രാഹുല്‍ വയനാടിന്‍റെ എംപിയായി തുടര്‍ന്നു. ഇക്കുറി രാഹുല്‍ റായ്‌ബറേലിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒരു മണ്ഡലം രാഹുലിന് ഉപേക്ഷിക്കേണ്ടി വരും. ഏതാകും രാഹുല്‍ തെരഞ്ഞെടുക്കുക എന്ന ചര്‍ച്ചകളും രാഷ്‌ട്രീയ മണ്ഡലത്തില്‍ കൊഴുക്കുന്നു.

  • വടകര- ഷാഫി പറമ്പില്‍

ലോക്‌സഭയിലേക്ക് ആദ്യമായി എത്തുന്ന പ്രതിനിധി. 2011 മുതല്‍ മൂന്ന് തവണയായി പാലക്കാടിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു 41കാരനായ ഈ യുവാവ്. സിപിഎമ്മിന്‍റെ കരുത്തയായ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയെയാണ് 41കാരനായ ഷാഫി പരാജയപ്പെടുത്തിയത്. കെഎസ്‌യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും മുന്‍ സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

  • കണ്ണൂര്‍- കെ സുധാകരന്‍

കണ്ണൂരിനെ ഇത് മൂന്നാം വട്ടം ലോക്‌സഭയില്‍ പ്രതിനിധീകരിക്കാനുള്ള അവസരമാണ് കെ സുധാകരന് ലഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്ന് സുധാകരന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 1996,2001, 2006 തെരഞ്ഞെടുപ്പുകളില്‍ നിയമസഭയിലെത്തി. 2001ല്‍ വനം മന്ത്രിയുമായിരുന്നു 76കാരനായ സുധാകരന്‍. നിലവില്‍ കെപിസിസി അധ്യക്ഷന്‍ കൂടിയാണ്.

  • കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട് മണ്ഡലം ലോക്‌സഭയിലേക്ക് തുടര്‍ച്ചയായ രണ്ടാം തവണയാണ് 71കാരനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ തെരഞ്ഞെടുക്കുന്നത്. 2006ല്‍ തലശേരിയില്‍ നിന്നും 2016ല്‍ കുണ്ടറ നിന്നും നിയമസഭയിലേക്ക് ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ കൂടിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

Also Read: പാളയത്തില്‍ പട, പിളര്‍പ്പ്, പുതിയ ചിഹ്നം; പ്രതിസന്ധികളെ പുല്ലുപോലെ നേരിട്ട 'പവര്‍ഫുൾ പവാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.