കോട്ടയം : വിജയപുരത്ത് 5 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിജയപുരം ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഏറുന്ന സാഹചര്യത്തിൽ ശുചീകരണം ഊർജിതമാക്കി. ഇതേത്തുടർന്ന് കൊതുക് നശീകരണവും, മഴക്കാലപൂർവ ശുചീകരണവുമാണ് ആരംഭിച്ചിരിക്കുന്നത്.
ജില്ലയിൽ ഡെങ്കിപ്പനി കൂടുതൽ ബാധിച്ചിരിക്കുന്നത് വിജയപുരം പഞ്ചായത്തിലാണ്. പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരികരിച്ചു. പഞ്ചായത്ത് ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാർഡ് മെമ്പറുമായ ലിബിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി കെട്ടിക്കിടക്കുന്ന വെള്ളം നശിപ്പിക്കുകയും വീട്ടുകാർക്ക് ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധവത്‌കരണം നൽകുകയും ചെയ്‌തു.
രോഗ ലക്ഷണങ്ങൾ ഉള്ളവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ആശാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി ടി സോമൻ കുട്ടിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും.
ALSO READ : ഇടുക്കിയിലും ഡെങ്കിപ്പനി വ്യാപകം ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്