ETV Bharat / state

സിംഗപ്പൂരിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്‌; പ്രതി അറസ്‌റ്റിൽ - job scam Pathanamthitta - JOB SCAM PATHANAMTHITTA

സിംഗപ്പൂരിൽ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി.

DEFRAUDING LAKHS BY PROMISING JOB  PROMISING JOB IN SINGAPORE  JOB OFFER SCAM  ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌
JOB SCAM PATHANAMTHITTA
author img

By ETV Bharat Kerala Team

Published : Apr 30, 2024, 10:52 PM IST

പത്തനംതിട്ട: സിംഗപ്പൂരിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ്‌ ലക്ഷങ്ങൾ തട്ടിയ പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി. ഇടുക്കി കുമളി റോസാപ്പൂക്കണ്ടം ഹാറൂൺ മൻസിലിൽ ഫിറോസ് ഖാൻ (44) ആണ് അറസ്‌റ്റിലായത്. പി ജെ ആന്‍റണി സജുവിന്‍റെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്.

കഴിഞ്ഞവർഷം ആഗസ്‌റ്റ് 28 മുതൽ ഒക്‌ടോബർ 20 വരെയുള്ള കാലയളവിൽ പലതവണയായായാണ് പ്രതി തട്ടിപ്പ് നടത്തിയത്. ആന്‍റണി സജുവിന് സിംഗപ്പൂരിൽ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ പലതവണയായി ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.

പുറമറ്റം ഫെഡറൽ ബാങ്ക് ശാഖയിൽ ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും പ്രതിയുടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിലേക്ക് 2023 ആഗസ്‌റ്റ് 28 ന് 80000 രൂപ കൈമാറി. അന്നുതന്നെ ഗൂഗിൾ പേ വഴി 50000 രൂപയും കൈക്കലാക്കി. പിന്നീട് പല തീയതികളിലായി ആകെ 4,90,000 രൂപയും ബാങ്ക് അക്കൗണ്ട് വഴി കൈവശപ്പെടുത്തി.

തുടർന്ന് വിസ ശരിയാക്കി നൽകുകയോ, പണം തിരിച്ചുകൊടുക്കുകയോ ചെയ്‌തില്ല എന്നതാണ് കേസ്. കഴിഞ്ഞമാസം ഏഴിനാണ് കോയിപ്രം പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, ജില്ലാ പൊലീസ് മേധാവി വി അജിത്തിന്‍റെ നിർദേശപ്രകാരം പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.

തുടർന്ന്, കുമളിയിൽ ഇയാൾ ഉണ്ടെന്ന് മനസിലാക്കി അവിടുത്തെ പൊലീസിന്‍റെ കൂടി സഹായത്താലാണ് ഇന്നലെ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. സ്‌റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: ഒടിടി സർവീസ് സ്ഥാപനത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; മൂന്ന് പേര്‍ അറസ്‌റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.