കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോട്ടയം പുതുപ്പള്ളിയിലെത്തി അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ഡീൻ കുര്യാക്കോസ്. ഇന്ന് രാവിലെ 10 മണിയോടെ പിസി വിഷ്‌ണുനാഥ് എംഎൽഎക്കും ചാണ്ടി ഉമ്മൻ എംഎൽഎക്കും ഒപ്പമായിരുന്നു ഡീൻ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതിന് മുൻപത്തെ തെരഞ്ഞെടുപ്പ് കലഘട്ടങ്ങലിലെല്ലാം ഞങ്ങളെ ഉമ്മൻ ചാണ്ടി സർ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇല്ലാ എന്നതാണ് വലിയ വിഷമം. അദ്ദേഹം കൂടെ ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ എല്ലാ വിധ അനുഗ്രഹങ്ങളും ഞങ്ങളുടെ കൂടെയുണ്ട്.
ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹമാണ് യുഡിഎഫിൻ്റെ വിജയത്തിന് കാരണമെന്ന് ഡീൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ അദൃശ്യ സാന്നിധ്യം എല്ലായിടത്തുമുണ്ടായരുന്നുവെന്നും ഡീൻ കൂട്ടിച്ചേര്‍ത്തു. ഇടത് മുന്നണി സ്ഥാനാർഥി ജോയ്‌സ് ജോര്‍ജിനെ 133727 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഡീൻ പരാജയപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് മുതൽ വോട്ടെണ്ണലിൻ്റെ ഒരോ ഘട്ടത്തിലും തുടർച്ചയായ ലീഡ് നിലനിർത്തിയായിരുന്നു വിജയം ആവർത്തിച്ചത്.