വയനാട് : മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഏതാനും പേരുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇതുവരെ 111 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. നിലമ്പൂരില്‍ കണ്ടെത്തിയ 6 പേരുടെ മൃതദേഹങ്ങളും വയനാട്ടിലേക്ക് എത്തിക്കും. ഇതില്‍ 4 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് 2 പേരുടെ ബന്ധുക്കളെ അടക്കം കാണാതായി എന്നാണ് വിവരം.
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് പോസ്‌റ്റ്‌മോര്‍ട്ടം നടക്കുന്നത്. നിരവധി മൃതദേഹങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, മുണ്ടക്കൈ ഭാഗത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
അട്ടമലയിലെ മദ്രസയില്‍ കുടുങ്ങിയ നൂറോളം പേര്‍ക്ക് അടിയന്തര സഹായവുമായി ദൗത്യ സംഘം പുറപ്പെട്ടിട്ടുണ്ട്. അതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് (ജൂലൈ 31) ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ വയനാട്ടിലെത്തും.
Also Read : വാഹനാപകടം; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക് - MINISTER VEENA GEORGE ACCIDENT